Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോഡിന്​ നടുവിൽ വാഹനം...

റോഡിന്​ നടുവിൽ വാഹനം നിർത്തൽ; പിഴയിട്ടത്​ 7600 പേർക്ക്

text_fields
bookmark_border
റോഡിന്​ നടുവിൽ വാഹനം നിർത്തൽ; പിഴയിട്ടത്​ 7600 പേർക്ക്
cancel

ദു​ബൈ: റോ​ഡി​ന്​ ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഈ ​വ​ർ​ഷം ആ​ദ്യ​പ​കു​തി​യി​ൽ ദു​ബൈ പൊ​ലീ​സ്​ പി​ഴ​യി​ട്ട​ത്​ 7600 ഡ്രൈ​വ​ർ​മാ​ർ​ക്ക്. കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ വാ​ഹ​നം നി​ർ​ത്തി​യ​വ​ർ​ക്കാ​ണ്​ പി​ഴ. റോ​ഡി​ന്​ ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തു​ന്ന​ത്​ വ​ൻ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പൊ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ. 1000 ദി​ർ​ഹ​മും ആ​റ്​ ബ്ലാ​ക്ക്​ പോ​യ​ന്‍റു​മാ​ണ്​ പി​ഴ.

അ​തി​വേ​ഗ പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തോ​ടെ പെ​ട്ടെ​ന്ന്​ ബ്രേ​ക്ക്​ ച​വി​ട്ടു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത്​ വ​ലി​യ കൂ​ട്ട​യി​ടി​യി​ലേ​ക്ക്​ ന​യി​ക്കു​ന്നു. ഈ ​വ​ർ​ഷം ഇ​തു​മൂ​ലം അ​ഞ്ച്​​ അ​പ​ക​ട​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യ​ത്. മൂ​ന്നു​പേ​ർ മ​രി​ക്കു​ക​യും ഒ​മ്പ​തു​ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം 11,565 പേ​ർ​ക്കാ​ണ്​ ഇ​ത്ത​ര​ത്തി​ൽ പി​ഴ ന​ൽ​കി​യ​ത്. 11 അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി. 21 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും എ​ട്ടു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ധ​നം തീ​രു​ന്ന​തു​മൂ​ലം വാ​ഹ​നം നി​ന്നു​പോ​കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​ങ്ങ​നെ നി​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ ഏ​തെ​ങ്കി​ലും വ​ശ​ത്ത്​ ഒ​തു​ക്കി​യി​ട​ണ​മെ​ന്നും ഹ​സാ​ർ​ഡ്​ ലൈ​റ്റു​ക​ൾ തെ​ളി​യി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ല്ലെ​ങ്കി​ൽ പി​റ​കി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​​ത്ത്​ വാ​ഹ​നം ഇ​ട്ട ശേ​ഷം പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്ക​ണം. പ​ട്രോ​ളി​ങ് ടീം ​പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ചൂ​ടു​കാ​ല​മാ​യ​തി​നാ​ൽ ട​യ​റു​ക​ൾ എ​പ്പോ​ഴും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ ഓ​ർ​മി​പ്പി​ച്ചു. റോ​ഡി​ന്​ ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ വി​ഡി​യോ അ​ബൂ​ദ​ബി പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic violation
News Summary - Stopping the vehicle in the middle of the road; 7600 people were fined
Next Story