Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കളഞ്ഞുകിട്ടിയ 1.34 ലക്ഷം ദിർഹം പൊലീസിൽ ഏൽപിച്ചു; ഇന്ത്യക്കാരന് ആദരം
text_fieldsbookmark_border
കളഞ്ഞുകിട്ടിയ 1.34 ലക്ഷം ദിർഹം പൊലീസിൽ ഏൽപിച്ച ഉപേന്ദ്ര നാഥ് ചതുർവേദിക്ക് സർട്ടിഫിക്കറ്റ് കൈമാറുന്നു
ദുബൈ: കളഞ്ഞുകിട്ടിയ 1.34 ലക്ഷം ദിർഹം (ഏകദേശം 28 ലക്ഷം രൂപ) പൊലീസിൽ ഏൽപിച്ച ഇന്ത്യക്കാരന് ദുബൈ പൊലീസിന്റെ ആദരം.
അൽ റഫ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊതുസ്ഥലത്തുനിന്നാണ് ഇന്ത്യക്കാരനായ ഉപേന്ദ്ര നാഥ് ചതുർവേദിക്ക് വൻ തുക കിട്ടിയത്. ഉടൻ പൊലീസ് സ്റ്റേഷനിലെത്തി തുക കൈമാറുകയായിരുന്നു.
ചതുർവേദിയുടെ പ്രവൃത്തി മാതൃകാപരമാണെന്ന് അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഒമർ മുഹമ്മദ് ബിൻ ഹമ്മദ് പറഞ്ഞു. ചതുർവേദിക്ക് ദുബൈ പൊലീസിന്റെ പ്രശംസ പത്രം അദ്ദേഹം കൈമാറി.
Next Story

