സംസ്ഥാന സ്കൂൾ കായിക മേള; ആദ്യ മെഡൽ നേട്ടവുമായി പ്രവാസി വിദ്യാർഥി
text_fields100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ സ്വാനിക് ജോഷ്വ പരിശീലകർക്കൊപ്പം
ദുബൈ: തിരുവനന്തപുരത്ത് നടക്കുന്ന 69ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേട്ടവുമായി യു.എ.ഇ സ്കൂൾ. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ അബൂദബി മുസഫയിലെ മോഡൽ പ്രൈവറ്റ് സ്കൂൾ വിദ്യാർഥി സ്വാനിക് ജോഷ്വയാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. 12.18 സെക്കന്‍റാണ് സമയം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഗൾഫ് മേഖല നേടുന്ന ആദ്യ മെഡലെന്ന പ്രത്യേകതയുമുണ്ട്.
ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കായിക മേളയിൽ കേരളത്തിന്‍റെ 15ാമത് ജില്ലയായാണ് ഗൾഫിലെ സ്കൂളുകൾ പങ്കെടുക്കുന്നത്.
പെൺകുട്ടികൾ അടക്കം 37 പ്രവാസി വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച ജി.വി രാജ സ്പോർട്സ് സ്കൂളിൽ നടക്കുന്ന ഫുട്ബാളിലും സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ബാസ്കറ്റ് ബോളിലും ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബാഡ്മിന്റനിലും പ്രവാസി താരങ്ങൾ മത്സരിക്കും. ഏറെ കാലത്തെ ആവശ്യങ്ങൾക്കും അഭ്യർഥനകൾക്കൊമൊടുവിൽ കഴിഞ്ഞ വർഷം മുതലാണ് കേരള സിലബസ് പിന്തുടരുന്ന പ്രവാസി വിദ്യാർഥികളെ കൂടി സംസ്ഥാന കായിക മേളയിൽ ഉൾപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

