Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്വാറൻറീൻ ആസ്വദിച്ച്​...

ക്വാറൻറീൻ ആസ്വദിച്ച്​ താരങ്ങൾ

text_fields
bookmark_border
ക്വാറൻറീൻ ആസ്വദിച്ച്​ താരങ്ങൾ
cancel
camera_alt

ദു​ബൈ​യി​ലെ ഹോ​ട്ട​ലി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദ്​ താ​ര​ങ്ങ​ൾ

ദു​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​നാ​യി യു.​എ.​ഇ​യി​ൽ എ​ത്തി​യ താ​ര​ങ്ങ​ൾ​ക്ക്​ ക്വാ​റ​ൻ​റീ​നി​ൽ പ​രി​ശീ​ല​ന​കാ​ലം. മൈ​താ​ന​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും റൂ​മി​നു​ള്ളി​ലും ഹോ​ട്ട​ൽ പ​രി​സ​ര​ത്തും ക്വാ​റ​ൻ​റീ​ൻ ആ​സ്വ​ദി​ക്കു​ക​യാ​ണി​വ​ർ. പ​ര​സ്​​പ​രം ഇ​ട​പ​ഴ​കു​ന്ന​തി​ന്​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ ഒ​റ്റ​ക്കാ​ണ്​ പ​രി​ശീ​ല​നം.

ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ പ​ടി​ക്കു​പു​റ​ത്താ​കു​മെ​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ മു​ന്ന​റി​യി​പ്പ്​ വ​ന്ന​തോ​ടെ താ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യി​ലാ​യി​ട്ടു​ണ്ട്.

മും​ബൈ നാ​യ​ക​ൻ രോ​ഹി​ത്​ ശ​ർ​മ ഭാ​ര്യ റി​തി​ക​യോ​ടൊ​പ്പം വ്യാ​യാ​മം ചെ​യ്യു​ന്ന വി​ഡി​യോ​യാ​ണ്​ ട്വി​റ്റ​റി​ൽ പ​​ങ്കു​വെ​ച്ച​ത്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്​ താ​ര​ങ്ങ​ളു​ടെ കോ​വി​ഡ്​ പ​രി​ശോ​ധ​ന ടീ​മി​െൻറ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. മു​റി​ക​ൾ​ക്ക്​ പു​റ​ത്തി​റ​ങ്ങാ​തെ​യു​ള്ള പ​രി​ശീ​ല​ന​മാ​ണ്​ കൂ​ടു​ത​ൽ പേ​രും ന​ട​ത്തു​ന്ന​ത്. ബാ​ൽ​ക്ക​ണി​ക​ളി​ൽ നി​ന്നാ​ണ്​ സം​സാ​രം. ചൊ​വ്വാ​ഴ്​​ച കൂ​ടു​ത​ൽ വി​ദേ​ശ താ​ര​ങ്ങ​ൾ ടീ​മി​നൊ​പ്പം ചേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsStarsquarantinegulf newsenjoying
Next Story