കൂറ്റൻ മോതിരത്തിന് രണ്ടു കോടി ദിർഹം വില പറഞ്ഞ് സൗദി വി.െഎ.പി
text_fieldsദുൈബ: ഗോൾഡ് സൂക്കിലൂടെ നടക്കുേമ്പാൾ ലോകത്തെ ഏറ്റവും വലിയ സ്വർണ മോതിരം കാണാനും അതിെൻറ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാനും ആളുകൾ തടിച്ചു കൂടുന്നത് കാണാറില്ലേ? ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച ഇൗ മോതിരത്തിന് എന്തു വിലയാവും,ഇത് ആരാവും സ്വന്തമാക്കുക എന്നെല്ലാം ഉത്തരമില്ലാതെ ചർച്ച ചെയ്യാറുമുണ്ട്. എന്നാൽ കേട്ടുകൊള്ളൂ^ സൗദിയിൽ നിന്ന് ഒരു വി.െഎ.പി എത്തി വില പറഞ്ഞിരിക്കുന്നു. രണ്ടു കോടി ദിർഹം( 35 കോടി രൂപ). നിലവിലെ സ്വർണ വില വെച്ച് കണക്കു കൂട്ടിയാൽ 64 കിലോ ഭാരമുള്ള മോതിരത്തിന് 1.6 കോടി ദിർഹമാണ് വില വരിക.
ബർഷയിലെ ജ്വല്ലറികളിലൊന്നിൽ പ്രദർശനത്തിന് വെച്ചിരിക്കുന്ന സ്റ്റാർ ഒഫ് തൈബ എന്നറിയപ്പെടുന്ന മോതിരം 21 കാരറ്റിലാണ് തീർത്തിരിക്കുന്നത്.
5.17 കിലോ സ്വറോവ്സ്കി ക്രിസ്റ്റൽ കല്ലുകളും ഇതിൽ പതിച്ചിട്ടുണ്ട്. ഇൗ നൂറ്റാണ്ടിെൻറ തുടക്കത്തിൽ ക്രിസ്റ്റലുകൾ ഉൾപ്പെടെ 36.7 ലക്ഷം ദിർഹമായിരുന്നു മോതിരത്തിെൻറ മൂല്യം. 55 തൊഴിലാളികൾ മൂന്നു മാസം പണിപ്പെട്ടാണ് ഇത് തയ്യാറാക്കിയത്.കൂറ്റൻ മോതിരം വിൽക്കുന്നത് തീരുമാനമായിട്ടില്ലെങ്കിലും ആവശ്യക്കാർക്ക് മോതിരത്തിെൻറ ചെറു മോഡലുകൾ കടകളിൽ വിൽപനക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
