സ്റ്റാർ സിംഗർ സീസൺ 9 ഗ്രാൻഡ് ഫിനാലെ നാളെ
text_fieldsദുബൈ: സീസണിലുടനീളം പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രതിഭാധനരായ ഗായകർ മാറ്റുരക്കുന്ന സ്റ്റാർ സിംഗർ സീസൺ 9ന്റെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 20ന് രാത്രി ഏഴു മണിക്ക് ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റിൽ സംപ്രേഷണം ചെയ്യും. അരവിന്ദ്, നന്ദ, ദിഷ, അനുശ്രീ, ബൽറാം എന്നിവർക്കൊപ്പം പ്രേക്ഷകരുടെ വോട്ടുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു മത്സരാർഥി എന്നിവരാണ് ഫൈനലിൽ മാറ്റുരക്കുന്നത്.
പിന്നണി ഗായകരായ കെ.എസ്. ചിത്ര, സിതാര, വിധു പ്രതാപ്, ഹരിഹരൻ, സുജാത മോഹൻ എന്നിവരോടൊപ്പം പ്രത്യേക അതിഥി വിദ്യ ബാലനും വേദിയിലെത്തും. ഗ്രാൻഡ് ഫിനാലെയിൽ വിജയിക്കുന്നവർക്ക് പിന്നണി ഗായകരായ ഹരിഹരനും സുജാത മോഹനും പാനലിൽ ചേർന്ന് കിരീടം അണിയിക്കും. അന്ന പ്രസാദ്, ബിജു കുട്ടൻ, ബിനു അടിമാലി, മാവേലിക്കര ഷാജി, രശ്മി തുടങ്ങി ധാരാളം ജനപ്രിയ കലാകാരന്മാരുടെ പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

