Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​റ്റാൻ അറിഞ്ഞില്ല;...

സ്​റ്റാൻ അറിഞ്ഞില്ല; അതൊരു ​'കോടീശ്വര​െൻറ' പഴ്​സായിരുന്നു

text_fields
bookmark_border
dubai
cancel
camera_alt

റോണാൾഡ് ബെൽതസർ,സ്​റ്റാൻ ആൻറണി

ദുബൈ: മുസഫയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിന്​ സമീപത്തു നിന്ന്​ വീണുകിട്ടിയ പഴ്​സ്​ ഉടമയെ ​തി​രിച്ചേൽപിച്ചപ്പോൾ എറണാകുളം ഞാറക്കൽ സ്വദേശി സ്​റ്റാൻ ആൻറണി അറിഞ്ഞിരുന്നില്ല അതൊരു 'കോടീശ്വര​െൻറ' പഴ്​സ്​ ആണെന്ന്​. രണ്ട്​ ദിവസം കഴിഞ്ഞ്​ മാധ്യമങ്ങളിൽ ചിത്രം കണ്ടപ്പോഴാണ്​ താൻ പഴ്​സ്​ കൈമാറിയയാൾ ഒറ്റ രാത്രി കൊണ്ട്​ കോടീശ്വരനായ കഥ സ്​റ്റാൻ അറിയുന്നത്​.

അബൂദബിയിൽ എൻജിനീയറായ സ്​റ്റാൻ മുസഫയിൽ കോവിഡ്​ പരിശോധനക്കെത്തിയപ്പോഴാണ്​ പഴ്​സ്​ കളഞ്ഞ്​ കിട്ടിയത്​. രാത്രി എട്ടിനായിരുന്നു സംഭവം. പഴ്​സ്​ തുറന്നുനോക്കിയപ്പോൾ പണമൊന്നുമില്ല. കുറച്ച്​ കാർഡുകളുണ്ട്​. ഫിലിപ്പൈൻസിലേക്ക്​ എക്​സ്​ചേഞ്ച്​ വഴി പണം അയച്ച രസീത്​ കണ്ടപ്പോൾ സ്​റ്റാൻ ഉറപ്പിച്ചു ​പഴ്​സ്​ ഫിലിപ്പീനി​യുടേതാണെന്ന്​. രസീതിലെ ഫോൺ നമ്പറിൽ വിളിച്ചു. മറുതലക്കൽ ഡെലിവെറി ബോയി ആയ ഫിലിപ്പൈൻ സ്വദേശി റോണാൾഡ് ബെൽതസറി​െൻറ ശബ്​ദം. ഉച്ചക്ക്​ കോവിഡ്​ പരിശോധനക്ക്​ വന്നപ്പോൾ വീണുപോയതാണ്​ പഴ്​സ്​. നേരി​ട്ടെത്തിയാൽ തിരിച്ച്​ നൽകാമെന്ന്​ സ്​റ്റാൻ അറിയിച്ചു.

അൽവാദാ മാളിന്​ സമീമായിരുന്നു കൂടിക്കാഴ്​ച. ​േകക്ക്​ ഷോപിലെ ഡെലിവറി ബോയ്​ ആയ 38 കാരൻ ഫിലിപ്പൈനി നന്ദിയോടെ പഴ്​സ്​ ഏറ്റുവാങ്ങി. നന്ദി സൂചകമായി താൻ ജോലി ചെയ്യുന്ന കേക്ക്​ ഷോപ്പിലെ ഒരു കേക്ക്​ നൽകാമെന്ന് പറഞ്ഞെങ്കിലും സ്​റ്റാൻ നിരസിച്ചു. എന്നാൽ, ലൊക്കേഷൻ അയക്കണമെന്നും കേക്ക്​ എത്തിക്കാമെന്നും പറഞ്ഞ്​ ഇരുവരും മടങ്ങി.

രണ്ട്​ ദിവസത്തിന്​ ശേഷം ഇംഗ്ലീഷ്​ പത്രം വായിക്കുന്നതിനിടെയാണ്​ സ്​റ്റാനി​െൻറ കണ്ണ്​ പെ​ട്ടെന്നൊരു ചിത്രത്തിൽ ഉടക്കിയത്​. രണ്ട്​ ദിവസം മുൻപ്​ ​പഴ്​സ്​ നൽകിയ റോണാൾഡ് ബെൽതസർ. അയാൾക്ക്​ പത്ത്​ ലക്ഷം ദിർഹമി​െൻറ (രണ്ട്​ കോടി രൂപ) ഭാഗ്യ സമ്മാനം അടിച്ചിരിക്കുന്നു. യു.എ.ഇയില ഏക അംഗീകൃത ഡിജിറ്റൽ തത്സമയ നറുക്കെടുപ്പായ മഹ്​സൂസി​െൻറ രണ്ടാം സമ്മാനമാണ്​ റൊണാൾഡിനെ തേടിയെത്തിയിരിക്കുന്നത്​. താൻ പഴ്​സ്​ കൈമാറിയ ഡെലിവറി ബോയ്​ ഒറ്റ രാത്രി കൊണ്ട്​ കോടീശ്വരനായത്​ അപ്പോഴാണ്​ സ്​റ്റാൻ അറിയുന്നത്​. ഉടൻ റൊണാൾഡിനെ ഉടൻ വിളിച്ച്​ സംഭവം സത്യമാണെന്ന്​ ഉറപ്പിച്ച സ്​റ്റാൻ അവനോട്​ ഒന്നേ ആവശ്യപ്പെട്ടുള്ളൂ 'ആ കേക്ക്​. അതെനിക്ക്​ വേണം'. മറ്റൊരു ജോലി ലഭിച്ച്​ യു.എ.ഇയിൽ നിന്ന്​ സൗദിക്ക്​ ചേക്കേറാനൊരുങ്ങുവെയാണ്​ സ്​റ്റാനിനെ തേടി ഇങ്ങനൊരു ഭാഗ്യ കഥ എത്തിയത്​. കിട്ടിയ തുക കൊണ്ട്​ അമ്മയുടെ ​ആഗ്രഹം പോലൊരു വീട്​ പണിയാ​നാണ്​ റൊണാൾഡി​െൻറ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:millionaire
News Summary - Stan did not know; That it was a 'millionaire's' purse
Next Story