സന്തോഷ സന്ദേശം പരത്തി തപാൽ സ്റ്റാമ്പുകൾ
text_fieldsദുബൈ: ലോക സന്തോഷ ദിനാചരണത്തിെൻറ ഭാഗമായി യു.എ.ഇ പുത്തൻ സന്തോഷ സ്റ്റാമ്പുകൾ പുറത്തിറക്കി. രണ്ടു ദിർഹം വീതം വിലയുള്ള എട്ടു സ്റ്റാമ്പുകളാണ് പ്രകാശനം ചെയ്തത്. സൂര്യൻ,യു.എ.ഇ പതാക, ചിരിമുഖം, സന്തോഷക്കൂട്ടം, കടൽ, ഇൗന്തപ്പന, മേഘവും പൂക്കളും എന്നിവയാണ് സ്റ്റാമ്പുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.
സന്തോഷത്തിനും ശുഭചിന്തക്കുമുള്ള ദേശീയ പദ്ധതിയുടെ സന്ദേശം അതിരുകൾക്കപ്പുറത്തേക്ക് എത്തിക്കാൻ സ്റ്റാമ്പുകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ആക്ടിംഗ് സി.ഇ.ഒ അബ്ദുല്ലാ അൽ അസ്റാം അഭിപ്രായപ്പെട്ടു.
എമിറേറ്റ്സ് ടവറിലെ ജീവനക്കാർക്കും സന്ദർശകർക്കും േപാസ്റ്റു കാർഡുകളും സ്റ്റാമ്പുകളും വിതരണം ചെയ്തു. യു.എ.ഇയിലും മറ്റു നാടുകളിലുമുള്ള പ്രിയപ്പെട്ടവർക്ക് സന്തോഷ സന്ദേശമയക്കാൻ നിരവധി പേർ ഒത്തുകൂടിയത് മനോഹര കാഴ്ചയായി.
