ജീവകാരുണ്യത്തിെൻറ മുദ്രകളായി ദാനവർഷ സ്റ്റാമ്പുകൾ
text_fieldsദുബൈ: ദാന^ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിലുള്ള യു.എ.ഇയുടെ മനുഷ്യസ്നേഹ പ്രവർത്തന ചരിത്രത്തിലെ മഹത്തായ അധ്യായമായ ദാനവർഷത്തിെൻറ ഒാർമക്ക് എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി. രണ്ട് ഡിസൈനുകളിലെ സ്റ്റാമ്പുകളാണ് ഗുഡ് പോസ്റ്റ് സംരംഭത്തിെൻറ ഭാഗമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദാനവർഷത്തിെൻറ ഒൗദ്യോഗിക ചിഹ്നമാണ് ഒരു സ്റ്റാമ്പിലുള്ളത്. മറ്റൊന്നിൽ സമൂഹത്തെ ദാനകർമങ്ങൾക്ക് പ്രേരിപ്പിക്കുന്ന ചിത്രീകരണമാണ് ചേർത്തത്.
ഇസ്ലാമിക്^അറബി സംസ്കാരങ്ങളുടെ ഭാഗമായ ജീവകാരുണ്യം, ദീനാനുകമ്പ, ദാനം എന്നിവയിലൂന്നി രാഷ്ട്ര പിതാവ് ശൈഖ് സായിദ് യു.എ.ഇക്ക് പകർന്നു നൽകിയ സംസ്കാരത്തിെൻറ പ്രതിഫലനമാണ് ഇൗ സ്റ്റാമ്പുകൾ. ലോകമെമ്പാടും ദാനവർഷത്തിെൻറ പ്രതീകമായി ഇൗ തപാൽ മുദ്രകൾ പ്രചരിക്കുമെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ആക്ടിങ് സി.ഇ.ഒ അബ്ദുല്ലാ മുഹമ്മദ് അൽ അഷ്റാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
