സ്റ്റേജ് യു.എ.ഇ നവരാത്രി സംഗീതോത്സവം
text_fieldsസ്റ്റേജ് യു.എ.ഇ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് നടന്ന സംസ്കാരിക സമ്മേളനം യു.എ.ഇ മുൻ പരിസ്ഥിതി
വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സായിദ് അൽ കിന്ദി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: സ്റ്റേജ് യു.എ.ഇ സംഗീത കൂട്ടായ്മയുടെ പത്താം വാർഷിക പരിപാടികളോടനുബന്ധിച്ച് നവരാത്രി സംഗീതോത്സവം ദുബൈ ഗ്ലാൻഡേൽ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. സ്റ്റേജ് യു.എ.ഇ ചെയർമാൻ എൻ. മുരളീധര പണിക്കർ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു.
നൂറോളം സംഗീത വിദ്യാർഥികളും അധ്യാപകരും രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറു മണിവരെ നടന്ന സംഗീത അർച്ചനയിൽ പങ്കെടുത്തു.
നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം യു.എ.ഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സായിദ് അൽ കിന്ദി ഉദ്ഘാടനം ചെയ്തു.
സ്റ്റേജ് യു.എ.ഇ ചെയർമാൻ എൻ. മുരളീധര പണിക്കർ, എം.ടി. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രശസ്ത സംഗീതജ്ഞ ഡോ. എൻ. ജെ. നന്ദിനി സംഗീത കച്ചേരി അവതരിപ്പിച്ചു. കാർത്തിക് മേനോൻ വയലിനിലും എൻ.ജെ. നന്ദഗോപാൽ മൃദംഗത്തിലും അമൃത് കുമാർ മുഖർശംഖിലും സംഗീത കച്ചേരിക്ക് അകമ്പടി നൽകി.
സംഗീതാർച്ചനയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. പ്രശസ്ത സംഗീതജ്ഞ ഡോ. എൻ.ജെ. നന്ദിനി, കാർത്തിക് മേനോൻ, എൻ.ജെ. നന്ദഗോപാൽ, അമൃത് കുമാർ, എം. ടി. പ്രദീപ് കുമാർ എന്നിവർക്ക് പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

