അപകടകരമായ വസ്തുക്കളുമായി സ്റ്റേഡിയങ്ങളിൽ കടക്കുന്നത് നിരോധിച്ചു
text_fieldsഅബൂദബി: ദേഹോപദ്രവമുണ്ടാക്കാൻ കഴിയുന്ന ഏതെങ്കിലും തരത്തിലുള്ള സാധനങ്ങളുമായി സ്റ്റേഡിയങ്ങളിൽ പ്രവേശിക്കു ന്നത് യു.എ.ഇ. സർക്കാർ വിലക്കി. ക്രിക്കറ്റ്, ഫുട്ബാൾ, ടെന്നീസ് തുടങ്ങി നിരവധി മൽസരങ്ങൾ വർഷങ്ങൾ മുഴുവൻ നടക്കുന്ന യു.എ.ഇയിൽ വിദേശത്ത് നിന്നെത്തുന്ന കായിക പ്രേമികളുടെയടക്കം സുരക്ഷയെ കരുതിയാണ് നിരോധനം നടപ്പാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് ബുധനാഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. ഒപ്പം ലേസർ പേനകൾ, വളർത്തുമൃഗങ്ങൾ, മരുന്നുകൾ, കുട, സിഗരറ്റ് എന്നിവ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. ഹസ ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ക്ലബ് വേൾഡ് കപ്പിൽ അൽ െഎൻ, റിവർ പ്ലേറ്റ് മൽസരത്തിനിടെ കാണികൾ നിലവിട്ടുപെരുമാറിയത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് നിരോധനം കർശനമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
