Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​​റ്റേ​ഡി​യം ബ​സ്​...

സ്​​റ്റേ​ഡി​യം ബ​സ്​ സ്​​റ്റേ​ഷ​ൻ ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും

text_fields
bookmark_border
Stadium Bus Station to start operations from today
cancel

ദു​ബൈ: ബ​സ്​ യാ​ത്ര​ക്കാ​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ പു​തി​യ ബ​സ്​ സ്​​റ്റേ​ഷ​ൻ വെ​ള്ളി​ഴാ​ഴ്ച പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ഏ​റെ ബ​സ്​ യാ​ത്ര​ക്കാ​രു​ള്ള ഖി​സൈ​സ്​ പ്ര​ദേ​ശ​ത്തെ സ്​​റ്റേ​ഡി​യം മെ​ട്രോ സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്താ​യാ​ണ്​ സ്​​റ്റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. യാ​ത്രാ സ​മ​യം കു​റ​ക്കാ​നും മ​റ്റു യാ​ത്രാ​മാ​ർ​ഗ​ങ്ങ​ളു​മാ​യി ത​ട​സ്സ​മി​ല്ലാ​ത്ത ക​ണ​ക്ഷ​ൻ ഉ​റ​പ്പു​വ​രു​ത്താ​നും സ്​​റ്റേ​ഷ​ൻ ഉ​പ​ക​രി​ക്കും. 19, എ​ഫ്​22, v23എ, ​എ​ഫ്​23, എ​ഫ്​24, ഡ​ബ്ല്യു20 എ​ന്നീ റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ പു​റ​പ്പെ​ടും. അ​തോ​ടൊ​പ്പം റൂ​ട്ട്​ 23 ബ​സു​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​വു​ക​യും ചെ​യ്യും.

യാ​ത്ര​ക്കാ​ർ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്​ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ക്‌​സ്‌​പ്ര​സ് ലൈ​നു​ക​ളി​ൽ റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ പൊ​തു​ഗ​താ​ഗ​ത ഏ​ജ​ൻ​സി ന​വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 62, എ​ക്സ്​02, എ​ക്സ്​23, എ​ക്സ്​22, എ​ക്സ്​13, എ​ക്സ്​25, എ​ക്സ്​92, എ​ക്സ്​64, എ​ക്സ്​94 എ​ന്നി​വ​യാ​ണ്​ മെ​ച്ച​പ്പെ​ടു​ത്തു​ന്ന റൂ​ട്ടു​ക​ൾ. കൂ​ടാ​തെ അ​ഗോ​റ മാ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ൽ എ​ക്സ്​28 റൂ​ട്ടി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും ​ചെ​യ്യും.

വാ​രാ​ന്ത്യ​ങ്ങ​ളി​ൽ മു​സ​ഫ ബ​സ് സ്റ്റേ​ഷ​നി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നും അ​ൽ ജാ​ഫി​ലി​യ സ്റ്റേ​ഷ​നും സാ​യി​ദ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ-​എ​ക്കും ഇ​ട​യി​ലു​ള്ള യാ​ത്രാ​സ​മ​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ഇ​ന്‍റ​ർ-​സി​റ്റി ബ​സ് ലൈ​ൻ ഇ102 ​പ​രി​ഷ്ക​രി​ക്കും. കൂ​ടാ​തെ, 30 റൂ​ട്ടു​ക​ളു​ടെ ഷെ​ഡ്യൂ​ളു​ക​ളി​ൽ മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ൾ വ​രു​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 19, 23, 27, 43, 62, സി 04, ​സി 10, സി 15, ​സി 18, ഡി 03, ​ഇ 102, ഇ 307, ​ഇ 400, എ​ഫ്​ 08, എ​ഫ്​ 17, എ​ഫ്​ 22, എ​ഫ്​ 23, എ​ഫ് ​23എ, ​എ​ഫ്​ 24, എ​ഫ്​ 51, ഡ​ബ്ല്യു 20, എ​ക്സ്​ 02, എ​ക്സ്​ 13, എ​ക്സ്​ 22, എ​ക്സ്​ 23, എ​ക്സ് ​25, എ​ക്സ്​ 28, എ​ക്സ്​ 64, എ​ക്സ്​92, എ​ക്സ്​ 94 എ​ന്നി​വ​യു​ടെ ഷെ​ഡ്യൂ​ളു​ക​ളി​ലാ​ണ്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ന​വീ​ക​ര​ണ​മു​ണ്ടാ​കു​ക. അ​തേ​സ​മ​യം റൂ​ട്ട് 91എ ​റ​ദ്ദാ​ക്ക​പ്പെ​ടും. അ​ൽ ഗു​ബൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ജ​ബ​ൽ അ​ലി പോ​ർ​ട്ട് സോ​ണി​ലേ​ക്കു​ള്ള ബ​ദ​ൽ റൂ​ട്ട് 91 യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ആ​ർ.​ടി.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsStadium Bus Station
News Summary - Stadium Bus Station to start operations from today
Next Story