സെന്റ് തോമസ് കോളജ് അലുമ്നി രജതജൂബിലി
text_fieldsസെന്റ് തോമസ് കോളജ് അലുമ്നി യു.എ.ഇ ചാപ്റ്ററിന്റെ 25ാം വാർഷികം ചലച്ചിത്രതാരം മധുപാൽ ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: സെന്റ് തോമസ് കോളജ് അലുമ്നി യു.എ.ഇ ചാപ്റ്ററിന്റെ 25ാം വാർഷികവും സ്മരണിക പ്രകാശനവും ചലച്ചിത്രതാരം മധുപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജോയ് ചീരക്കുഴി അധ്യക്ഷതവഹിച്ചു.
സ്മരണിക അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫിന് നൽകി മധുപാൽ പ്രകാശനം നിർവഹിച്ചു. ഷീല പോൾ, മുരളി മംഗലത്ത്, സാദിഖ് കാവിൽ എന്നിവർ സംസാരിച്ചു.
എഡിറ്റർ മഹേഷ് പൗലോസ് സ്വാഗതവും ലിജേഷ് വേലൂക്കാരൻ നന്ദിയും പറഞ്ഞു. അലുമ്നി കുടുംബാംഗങ്ങളുടെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പൊതുസമ്മേളനത്തിനു മുമ്പ് ‘സ്മാർട്ട് മനസ്സ്; സ്മാർട്ട് ജീവിതം’എന്ന വിഷയത്തെ ആസ്പദമാക്കി മനഃശാസ്ത്രജ്ഞനും ദേശീയവിദ്യാഭ്യാസനയവിദഗ്ധനുമായ ഡോ. അജിത് ശങ്കർ ക്ലാസെടുത്തു. ബൈജു ജോസഫ്, സുഭാഷ് കെ. മേനോൻ, സുജിത് സിദ്ധാർഥൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

