സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയം പെരുന്നാൾ
text_fieldsഅൽഐൻ സെൻറ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പെരുന്നാൾ കൊടിയേറ്റ് വികാരി ഫാ. ജോൺസൺ ഐപ് നിർവഹിക്കുന്നു
അൽഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച കുർബാനക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോൺസൺ ഐപ് പെരുന്നാളിന്റെ കൊടിയേറ്റ് നിർവഹിച്ചു.
ഇടവക വികാരി എമറാൾഡ് ജൂബിലി ഗാനം പ്രകാശനം പ്രകാശനം ചെയ്തു. സഞ്ജു പള്ളിയനേത്ത് സംഗീതം നല്കിയ ഗാനം മനോജ് തോമസ്, ബെറ്റ്സി ജോൺ ബർസ്ലീബി എന്നിവരാണ് ആലപിച്ചത്. ഇടവക ട്രസ്റ്റി ജേക്കബ് ഏബ്രഹാം, സെക്രട്ടറി വർഗീസ് കെ. ചെറിയാൻ, ജൂബിലി ജനറൽ കൺവീനർ ബെൻസൻ ബേബി, പ്രോഗ്രാം കൺവീനർ സിബി ജേക്കബ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പെരുന്നാൾ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു.
വട്ടശ്ശേരിൽ തിരുമേനിയുടെ 90ാമത് ഓർമപ്പെരുന്നാളിനോടൊപ്പം ദേവാലയ കൂദാശയുടെ 10ാം വാർഷികവും അൽഐൻ പ്രദേശത്തെ ഓർത്തഡോക്സ് വിശ്വാസികൾക്കായി ആദ്യത്തെ കുർബാന അർപ്പിച്ചതിന്റെ 55ാം വാർഷികവും മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ ആചരിക്കും.
മലങ്കര സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പെരുന്നാളിന് മുഖ്യകാർമികത്വം വഹിക്കും. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദെമിത്രിയോസ് സഹകാർമികനായിരിക്കും. അഡ്വ. തോമസ് പോൾ റമ്പാൻ മുഖ്യ പ്രഭാഷകനായിരിക്കും.
യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെ ഓർത്തഡോക്സ് ദേവാലയങ്ങളിൽനിന്ന് വിശ്വാസികൾ പെരുന്നാളിൽ പങ്കെടുക്കുമെന്ന് മീഡിയ കൺവീനർ ബെൻസി തരകൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

