സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയം പെരുന്നാൾ ആഘോഷിച്ചു
text_fieldsഅൽഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ പെരുന്നാൾ മാർച്ച് രണ്ട്, മൂന്ന് തീയതികളിലായി നടന്നു. ഇടവക കാവൽപിതാവായ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ 90ാമത് ഓർമപെരുന്നാളും എമറാൾഡ് ജൂബിലിയും ദേവാലയ കൂദാശയുടെ ദശാബ്ദിയും സംയുക്തമായാണ് ആചരിച്ചത്.
മാർച്ച് രണ്ടിന് വൈകീട്ട് ആറിന് പരിപാടിയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായും ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസും പങ്കെടുത്തു. തുടർന്ന് സന്ധ്യാ നമസ്കാരവും റവ. അഡ്വ. തോമസ് പോൾ റമ്പാൻ നടത്തിയ അനുസ്മരണ പ്രഭാഷണവും പെരുന്നാൾ പ്രദക്ഷിണവും ഉണ്ടായിരുന്നു. റവ. ഫാ. ബിനീഷ് ബാബു, റവ. ഫാ. സിറിൽ വർഗീസ്, റവ. ഫാ. ബിനോ സാമുവേൽ, റവ. ഫാ. മാത്യു ജോൺ, റവ. ഫാ. ഉമ്മൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു. മാർച്ചിന് മൂന്നിന് ഞായറാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടന്നു. ഏഴ് എമിറേറ്റുകളിൽനിന്നും ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. ഉച്ചയ്ക്ക് ശേഷം ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ‘എമറാൾഡ് ജൂബിലി ഉദ്ഘാടന സമ്മേളനം’ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക നിർവഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ വികാരി റവ. ഫാ. ജോൺസൺ ഐപ്പ്, ഡോ. ജോർജ് മാത്യു, റവ. ഫിലിപ്പ് എം. സാമുവേൽ കോർ എപ്പിസ്കോപ്പ, റവ. ഫാ. ഉമ്മൻ മാത്യു, റവ. ഫാ. എൽദോ എം. പോൾ, റവ. ഫാ. ജിജോ പുതുപ്പള്ളി, വർഗീസ് കെ. ചെറിയാൻ, ബെൻസൻ ബേബി, ഡെന്നി എം. ബേബി എന്നിവർ പ്രസംഗിച്ചു. ജേക്കബ് ഏബ്രഹാം, സിബി ജേക്കബ്, റോണി ജോയി, സിജി റെഞ്ചു എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

