Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​യോ​ജ​ന ദി​നം...

വ​യോ​ജ​ന ദി​നം ആ​ഘോ​ഷി​ച്ച് എ​സ്.​എ​സ്.​എ​സ്.​ഡി

text_fields
bookmark_border
വ​യോ​ജ​ന ദി​നം ആ​ഘോ​ഷി​ച്ച് എ​സ്.​എ​സ്.​എ​സ്.​ഡി
cancel

ഷാ​ർ​ജ: ഷാ​ർ​ജ സോ​ഷ്യ​ൽ സ​ർ​വി​സ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ (എ​സ്.​എ​സ്.​എ​സ്.​ഡി) അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നം ആ​ഘോ​ഷി​ച്ചു. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ പി​ന്തു​ണ​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നും​വേ​ണ്ടി​യാ​ണ് ഷാ​ർ​ജ യൂ​നി​വേ​ഴ്‌​സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​തി​ഥി​ക​ളാ​യ വ​യോ​ജ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ സ​മ്മാ​ന​ങ്ങ​ളു​മാ​യി എ​ത്തി​യി​രു​ന്നു.

ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഷാ​ർ​ജ മ്യൂ​സി​യം അ​തോ​റി​റ്റി, ഷാ​ർ​ജ മാ​രി​ടൈം മ്യൂ​സി​യം, ഷാ​ർ​ജ ആ​ർ​ട്ട് മ്യൂ​സി​യം, ഷാ​ർ​ജ ഹെ​റി​റ്റേ​ജ് മ്യൂ​സി​യം എ​ന്നി​വ വ്യ​ത്യ​സ്ത ശി​ൽ​പ​ശാ​ല​ക​ൾ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ച്ചു. ഇ​സ്‍ലാ​മി​ക ക​ലാ​പ​ര​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ളു​ടെ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചും മ​ൺ​പാ​ത്ര നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചും സു​ഗ​ന്ധ​ദ്ര​വ്യ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ​യാ​യി​രു​ന്നു ശി​ൽ​പ​ശാ​ല​ക​ൾ.

കൂ​ടാ​തെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​സ്വ​ദി​ക്കാ​നാ​യി പ​ര​മ്പ​രാ​ഗ​ത ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി. വീ​ട്ടി​ലെ പ്രാ​യ​മാ​യ അം​ഗ​ങ്ങ​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും മൊ​ബൈ​ൽ ക്ലി​നി​ക്ക് വ​ഴി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്, പ്രാ​യ​മാ​യ​വ​ർ​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി, വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ്പൂ​ർ​ണ​പ​ഠ​നം ത​യാ​റാ​ക്കി​യ​താ​യി സീ​നി​യ​ർ സ​ർ​വി​സ​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഖു​ലൂ​ദ് അ​ൽ അ​ലി വി​ശ​ദീ​ക​രി​ച്ചു. ഗ്ലോ​ബ​ൽ നെ​റ്റ്‌​വ​ർ​ക്ക് ഫോ​ർ ഏ​ജ് ഫ്ര​ണ്ട്‌​ലി സി​റ്റീ​സ് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റീ​സി​ന്റെ (ജി.​എ​ൻ.​എ.​എ​ഫ്‌.​സി.​സി) സ​ഹ​ക​ര​ണ​ത്തോ​ടെ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി മി​ക​ച്ച അ​ന്താ​രാ​ഷ്‌​ട്ര പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ഷാ​ർ​ജ സോ​ഷ്യ​ൽ സ​ർ​വി​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഖു​ലു​ദ് അ​ൽ അ​ലി പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ൾ​ക്ക് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ഒ​ക്ടോ​ബ​ർ ഒ​ന്ന്, അ​ന്ത​ർ​ദേ​ശീ​യ വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, എ​ല്ലാ എ​സ്.​എ​സ്.​എ​സ്.​ഡി ശാ​ഖ​ക​ളി​ലും വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InternationalCelebratedS.S.S.DOld Age Person day
News Summary - S.S.S.D Celebrated International Day of Old Persons
Next Story