Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎസ്​.എസ്​.എൽ.സി :...

എസ്​.എസ്​.എൽ.സി : യു.എ.ഇയിൽ​ 98.45 ശതമാനം വിജയം; ഏഴ്​ സ്​കൂളുകൾക്ക്​ നൂറ്​ മേനി

text_fields
bookmark_border
എസ്​.എസ്​.എൽ.സി : യു.എ.ഇയിൽ​ 98.45 ശതമാനം വിജയം; ഏഴ്​ സ്​കൂളുകൾക്ക്​ നൂറ്​ മേനി
cancel

അബൂദബി: കേരള പാഠ്യക്രമത്തിലുള്ള എസ്​.എസ്​.എൽ.സി പരീക്ഷയിൽ യു.എ.ഇക്ക്​ 98.45 ശതമാനം വിജയം. ഗൾഫ്​ മേഖലയിൽ യു.എ.ഇയിൽ മാത്രമാണ്​ കേരള എസ്​.എസ്​.എൽ.സി പരീക്ഷ നടന്നത്​. രാജ്യത്തുനിന്ന്​ പരീക്ഷ എഴുതിയ 515 വിദ്യാർഥികളിൽ 507 പേർ തുടർ പഠനത്തിന്​ യോഗ്യത നേടി. പരീക്ഷ നടന്ന ഒമ്പത്​ സ്​കൂളുകളിൽ ഏഴെണ്ണവും സമ്പൂർണ വിജയം കരസ്​ഥമാക്കി.

മോഡൽ സ്​കൂൾ അബൂദബി, ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ (നിംസ്​) അൽഐൻ, നിംസ്​ ഷാർജ, ഇന്ത്യൻ സ്​കൂൾ ഫുജൈറ, ഗൾഫ് മോഡൽ സ്​കൂൾ ദുബൈ, ഇംഗ്ലീഷ് സ്​കൂൾ ഉമ്മുൽഖുവൈൻ, ന്യൂ ഇന്ത്യൻ സ്​കൂൾ ഉമ്മുൽഖുവൈൻ എന്നിവയാണ്​ 100 ശതമാനം വിജയം കരസ്​ഥമാക്കിയത്​. ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ (നിംസ്​)​ ദുബൈ, ന്യൂ ഇന്ത്യൻ എച്ച്.എസ്​.എസ്​ റാസൽഖൈമ എന്നിവക്കാണ്​ സമ്പൂർണ വിജയം നഷ്​ടമായത്​. നിംസ്​ ദുബൈയിൽ ഒരു വിദ്യാർഥി ഫിസിക്​സ്​ പരീക്ഷക്ക്​ ഹാജരാകാതിരുന്നതിനാലാണ്​ നൂറ​ുമേനി നഷ്​ടമായത്​. മറ്റു വിഷയങ്ങളിലെല്ലാം ഇൗ വിദ്യാർഥിക്ക്​ ഉയർന്ന ഗ്രേഡുണ്ട്​.

ന്യൂ ഇന്ത്യൻ എച്ച്.എസ്​.എസ്​ റാസൽഖൈമയിൽ ഏഴ്​ വിദ്യാർഥികൾക്ക്​​ ഉന്നത വിദ്യാഭ്യാസത്തിന്​ യോഗ്യത നേടാനായില്ല. ​െമാത്തം 515 വിദ്യാർഥികളാണ്​ യു.എ.ഇയിൽനിന്ന്​ പരീക്ഷ എഴുതിയത്​. ഇവരിൽ 36 പേർക്ക്​ മുഴുവൻ വിഷയങ്ങളിലും 48 വിദ്യാർഥികൾക്ക്​ ഒമ്പത്​ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചു. യു.എ.ഇയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക്​ ഇരുത്തിയ മോഡൽ സ്​കൂൾ അബൂദബിയിൽ തന്നെയാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ എ പ്ലസുകളും ലഭിച്ചത്​.

36 വിദ്യാർഥികൾക്ക്​ സമ്പൂർണ എ പ്ലസ്​
അബൂദബി/ദുബൈ: യു.എ.ഇയിൽ പരീക്ഷ എഴുതിയ 515 വിദ്യാർഥികളിൽ 36 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസോടെ മികച്ച വിജയം കരസ്​ഥമാക്കി. 48 വിദ്യാർഥികൾക്ക്​ ഒമ്പത്​ വിഷയങ്ങളിൽ എ പ്ലസുണ്ട്​. അബൂദബി മോഡൽ സ്​കൂളിൽ പരീക്ഷ എഴുതിയ 141 വിദ്യാർഥികളിൽ മുഴുവൻ പേരും വിജയിച്ചു. 24 പേർക്ക്​ പത്ത്​ വിഷയങ്ങളിലും 27 പേർക്ക്​ ഒമ്പത്​ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചു. ആസിയ ബൈജു മുഹമ്മദ്​, ഫർസാന, ഫാത്തിമ സിയ ബാസിത്ത്​, ഗിഫ്​റ്റി സൂസൻ തോമസ്​, ഗൗരി ഗോപൻ, ഹിബ താജുദ്ദീൻ, റഹീന മറിയം, റിഹാന അബ്​ദുൽ ജലീൽ, റിഫ സഇൗദ്​, താര സക്കീർ ഹുസൈൻ, സുഹ മുസ്​തഫ, ക്രിസ്​റ്റി സൂസൻ, ഫാത്തിമ ഫിദ, വഹീദ ജാബിർ, അബ്​ദുസ്സമീഅ്​, ഹംദാൻ, ഹൻസിൽ ഹൈദർ അലി, ഹരികൃഷ്​ണ തെക്കേപുരയിൽ, ഹാരിസ്​ വർഗീസ്​, മഷൂഖ്​ ബശീർ, മുഹമ്മദ്​ അജാസ്​, മുഹമ്മദ്​ ഫഹീം, മുഹമ്മദ്​ സിനാൻ, ഷാസിൻ അഹമദ്​ എന്നിവരാണ്​ അബൂദബി മോഡൽ സ്​കൂളിൽനിന്ന്​ മുഴുവൻ വിഷയങ്ങളിലും എപ്ലസ്​ നേടിയവർ.

25 ആൺകുട്ടികളും 24 പെൺകുട്ടികളുമടക്കം 49 വിദ്യാർഥികൾ പരീക്ഷ എഴുതിയ നിംസ്​ ദുബൈയിൽ 48 പേർ തുടർ വിദ്യാഭ്യാസത്തിന്​ യോഗ്യത നേടി. നാലുപേർക്ക്​ എല്ലാ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചു. ഏഴുപേർക്ക്​ ഒമ്പത്​ വിഷയങ്ങളിൽ എ പ്ലസ്​ കിട്ടി. സഹ്​ല ഷാജഹാൻ, ദിയ ആമിന, ജൊഹാന ആൻ നിബു, ഗൗതം വിനോദ്​ കുമാർ എന്നിവരാണ്​ ഇൗ സ്​കൂളിൽനിന്ന്​ സമ്പൂർണ എ പ്ലസ്​ നേടിയത്​. 51 പേർ പരീക്ഷ എഴുതിയ ഗൾഫ് മോഡൽ സ്​കൂൾ ദുബൈയിൽ മുഴുവൻ കുട്ടികളും വിജയിച്ചു. വഫീഖ ബിൻത്​ ഹാഷിം എല്ലാ വിഷയങ്ങളിലും എ പ്ലസ്​ കരസ്​ഥമാക്കി. ഒരു വിദ്യാർഥിക്ക്​ ഒമ്പത്​ വിഷയങ്ങളിൽ എ പ്ലസ്​ ലഭിച്ചു.

ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ ഷാർജയിൽ പരീക്ഷയെഴുതിയ 50 വിദ്യാർഥികളും ജയിച്ചു. റിജിയ അബ്​ദുൽ മജീദ്​, സോനാ സോണി എന്നിവർക്ക്​
മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചു.  മിനാസ്​ റഫീ, മിസ്​ന ലത്തീഫ്​,ഷാഹില സഫർ, ഫഹീമ കോടംബി എന്നിവർക്ക്​ ​ ഒമ്പത്​ വിഷയത്തിൽ എ പ്ലസും ഒന്നിൽ എയും ലഭിച്ചു.

ഇന്ത്യൻ സ്​കൂൾ ഫുജൈറയിൽ പരീക്ഷക്ക്​ ഹാജരായ 60 പേരും വിജയിച്ചു. മൂന്നുപേർക്ക്​ സമ്പൂർണ എ പ്ലസ്​ ലഭിച്ചു. ആൻ മറിയ, സാലിഹ മുഹമ്മദലി, കൃഷ്​ണ നമ്പൂതിരി മാധവൻ എന്നിവർക്കാണ്​ സമ്പൂർണ എ പ്ലസ്​. ഫാത്തിമ അസീമ അബ്ദുല്‍ കരീം, ലക്ഷ്മി നിവേദിത പുളിക്കംബേത്ത്, മാനസ സുനില്‍ എന്നിവർക്ക്​​ ഒമ്പത്​ വിഷയങ്ങളിൽ എ പ്ലസ്​​ കിട്ടി. ന്യൂ ഇന്ത്യൻ സ്​കൂൾ ഉമ്മുൽഖുവൈനിൽ എല്ലാവരും വിജയം നേടി. ഇന്ത്യ, പകിസ്​തന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 42 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 32ഉം മലയാളി വിദ്യാര്‍ഥികളാണ്. സോതി തമ്പി,അമീന ബരീര്‍ എന്നിവര്‍ മുഴുവന്‍  വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. സഫ്​ന ഖലീൽ ഒമ്പത്​ വിഷയത്തിൽ എ പ്ലസ്​ നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae sslc result
News Summary - sslc results uae
Next Story