Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​സ്.​എ​സ്.​എ​ൽ.​സി;...

എ​സ്.​എ​സ്.​എ​ൽ.​സി; യു.​എ.​ഇ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം

text_fields
bookmark_border
sslc result
cancel

ദു​ബൈ: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. എ​ട്ട് സ്കൂ​ളു​ക​ളി​ൽ നാ​ലി​ട​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ നൂ​റു​മേ​നി വി​ജ​യം കൊ​യ്തു. 73 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ഗ​ൾ​ഫി​ൽ യു.​എ.​ഇ​യി​ൽ മാ​ത്ര​മാ​ണ് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ന​ട​ന്ന​ത്.

ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 518 പേ​രി​ൽ 504 പേ​രും വി​ജ​യി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ അ​ബൂ​ദ​ബി മോ​ഡ​ൽ സ്കൂ​ൾ നൂ​റു​മേ​നി സ്വ​ന്ത​മാ​ക്കി. ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ 135 പേ​രും വി​ജ​യി​ച്ചു. 35 പേ​ർ ഫു​ൾ എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. 49 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ ഷാ​ർ​ജ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ഒ​മ്പ​ത് ഫു​ൾ എ​പ്ല​സോ​ടെ നൂ​റു​മേ​നി നേ​ടി. റാ​സ​ൽ​ഖൈ​മ ന്യൂ ​ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 43 പേ​രും വി​ജ​യി​ച്ചു.

22 പേ​രെ പ​രീ​ക്ഷ​ക്ക് ഇ​രു​ത്തി​യ ഉ​മ്മു​ൽ​ഖു​വൈ​ൻ ദി ​ഇം​ഗ്ലീ​ഷ് സ്കൂ​ളും നൂ​റു​മേ​നി സ്വ​ന്ത​മാ​ക്കി. ദു​ബൈ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ, ഗ​ൾ​ഫ് മോ​ഡ​ൽ സ്കൂ​ൾ, അ​ൽ​ഐ​ൻ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ, ഫു​ജൈ​റ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്നി​വ​യും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslcresultUAE
News Summary - sslc result- u.a.e
Next Story