Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ൽ...

യു.​എ.​ഇ​യി​ൽ എ​സ്.​എ​സ്.​എ​ൽ.​സി​ ചോ​ദ്യ​​​പേ​പ്പ​ർ എ​ത്തി; പരീക്ഷക്ക്​ ഒ​രു​ക്ക​മാ​യി

text_fields
bookmark_border
SSLC, question paper, U.A.E
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി പരീക്ഷയുടെ ഒ​രു​ക്കം വി​ല​യി​രു​ത്തു​ന്ന​തി​ന്​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ കു​മാ​ർ സ്കൂ​ളു​ക​ളി​ലെ​ത്തി​യ​പ്പോ​ൾ

ദു​ബൈ: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ തു​ട​ങ്ങാ​ൻ ഒ​രാ​ഴ്​​ച മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ചോ​ദ്യ​പേ​പ്പ​ർ യു.​എ.​ഇ​യി​ൽ എ​ത്തി. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ​ത്തി​യ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ക്രോ​ഡീ​ക​രി​ച്ച ശേ​ഷം ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ​യി​ലെ ലോ​ക്ക​റു​ക​ളി​ലേ​ക്ക്​ മാ​റ്റി. പ​രീ​ക്ഷ ദി​വ​സ​മാ​യി​രി​ക്കും ഇ​വ പു​റ​ത്തെ​ടു​ക്കു​ക. ഇ​ക്കു​റി എ​ട്ട്​ സ്കൂ​ളു​ക​ളി​ലാ​യി 518 കു​ട്ടി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 180ഓ​ളം കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന ദു​ബൈ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ. ഗ​ൾ​ഫി​ൽ യു.​എ.​ഇ​യി​ൽ മാ​ത്ര​മാ​ണ്​ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ള്ള​ത്.

അ​തേ​സ​മ​യം, മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ​രീ​ക്ഷ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ കു​മാ​ർ യു.​എ.​ഇ​യി​ൽ എ​ത്തി. പ​രീ​ക്ഷ ന​ട​ക്കു​ന്ന എ​ട്ട്​ സ്കൂ​ളു​ക​ളും സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം ഒ​രു​ക്ക​ങ്ങ​ളി​ൽ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. പ​രീ​ക്ഷ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ ​അ​ദ്ദേ​ഹം ശ​നി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങും. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മ്പ​തു പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ക്കു​റി ഒ​രു കേ​ന്ദ്രം കു​റ​ഞ്ഞെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം 515 കു​ട്ടി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഇം​ഗ്ലീ​ഷ്​ സ്കൂ​ൾ ഉ​മ്മു​ൽ ഖു​വൈ​ൻ, ന്യൂ ​ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റാ​സ​ൽ​ഖൈ​മ, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ ഫു​ജൈ​റ, ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ഷാ​ർ​ജ, ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ദു​ബൈ, ഗ​ൾ​ഫ്​ മോ​ഡ​ൽ സ്കൂ​ൾ ദു​ബൈ, മോ​ഡ​ൽ സ്കൂ​ൾ അ​ബൂ​ദ​ബി, ഇ​ന്ത്യ​ൻ മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. മാ​ർ​ച്ച്​ ഒ​മ്പ​ത്​ മു​ത​ൽ 29 വ​രെ​യാ​ണ്​ പ​രീ​ക്ഷ. മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ ഇ​ന്ന്​ അ​വ​സാ​നി​ക്കും. 10 മു​ത​ൽ 30 വ​രെ​യാ​ണ്​ കേ​ര​ള സി​ല​ബ​സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCquestion paperUAE
News Summary - SSLC question paper has arrived in UAE
Next Story