Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​സ്.​എ​സ്.​എ​ല്‍.​സി,...

എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ക്കൊ​രു​ങ്ങി വി​ദ്യാ​ര്‍ഥി​ക​ള്‍

text_fields
bookmark_border
എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ക്കൊ​രു​ങ്ങി വി​ദ്യാ​ര്‍ഥി​ക​ള്‍
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ പ്ര​വാ​സി വി​ദ്യാ​ര്‍ഥി​ക​ള്‍ പ​രീ​ക്ഷാ ചൂ​ടി​ലേ​ക്ക്. മാ​ര്‍ച്ച് മൂ​ന്നോ​ടെ മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍ അ​വ​സാ​നി​ച്ച് ഫൈ​ന​ല്‍ പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍. മാ​ര്‍ച്ച് ഒ​മ്പ​തി​നാ​ണ് എ​സ്.​എ​സ്.​എ​ല്‍.​സി ബോ​ര്‍ഡ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക. മ​ല​യാ​ളം/​അ​ഡീ​ഷ​ന​ല്‍ ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തോ​ടെ​യാ​ണ് തു​ട​ക്കം. യു.​എ.​ഇ സ​മ​യം രാ​വി​ലെ എ​ട്ടി​ന് പ​രീ​ക്ഷ തു​ട​ങ്ങും. ചി​ല വി​ഷ​യ​ങ്ങ​ള്‍ക്ക് 9.45 വ​രെ​യും ചി​ല​തി​ന് 10.45 വ​രെ​യു​മാ​ണ് പ​രീ​ക്ഷ സ​മ​യ. മാ​ര്‍ച്ച് 29ന് ​മ​ല​യാ​ളം സെ​ക്ക​ന്‍ഡ് / സ്‌​പെ​ഷ​ല്‍ ഇം​ഗ്ലീ​ഷോ​ടെ അ​വ​സാ​നി​ക്കും.

പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ മാ​ര്‍ച്ച് പ​ത്തി​നാ​ണ് തു​ട​ങ്ങു​ക. സോ​ഷ്യോ​ള​ജി/​ആ​ന്ത്ര​പ്പോ​ള​ജി/​ഇ​ല​ക്ട്രോ​ണി​ക് സി​സ്റ്റം​സ് പ​രീ​ക്ഷ​യോ​ടെ​യാ​ണ് തു​ട​ക്കം. ഹോം ​സ​യ​ന്‍സ്/​ഗാ​ന്ധി​യ​ന്‍ സ്റ്റ​ഡീ​സ്/​ഫി​ലോ​സ​ഫി / ജേ​ണ​ലി​സം/​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്/​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് പ​രീ​ക്ഷ​ക​ളാ​ണ് അ​വ​സാ​നം.

മാ​ര്‍ച്ച് 30നാ​ണ് അ​വ​സാ​നി​ക്കു​ക. പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​ക​ളും പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ക്കൊ​പ്പം ആ​രം​ഭി​ക്കും. ആ​ദ്യം പാ​ര്‍ട്ട് ടു ​ലാം​ഗ്വേ​ജ്/​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ്​ ഐ.​ടി എ​ന്നീ പ​രീ​ക്ഷ​ക​ളാ​ണ് ന​ട​ക്കു​ക. പാ​ര്‍ട്ട് വ​ണ്‍ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യോ​ടെ 30ന് ​അ​വ​സാ​നി​ക്കും. പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് അ​ര മ​ണി​ക്കൂ​ര്‍ മു​മ്പ് വി​ദ്യാ​ര്‍ഥി​ക​ള്‍ ഹാ​ളി​ല്‍ എ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍ത്തി​യാ​യി വ​രി​ക​യാ​ണ്. അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​മെ​ന്ന നി​ല​ക്ക്​ ബു​ദ്ധി​മു​ട്ടു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സ്‌​കൂ​ളു​ക​ള്‍ ത​ന്നെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍കു​ന്നു​ണ്ട്. ഡി​സം​ബ​റോ​ടെ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ തീ​ര്‍ത്ത് ജ​നു​വ​രി​ല്‍ റി​വി​ഷ​നും പ്രീ ​മോ​ഡ​ലും ന​ട​ത്തി​യാ​ണ് കു​ട്ടി​ക​ള്‍ ബോ​ര്‍ഡ് പ​രീ​ക്ഷ​ക്കാ​യി യു.​എ.​ഇ​യി​ല്‍ ത​യാ​റെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:s.s.l.cUAEexamplusetwo
News Summary - s.s.l.c , plusetwo exam - u.a.e
Next Story