സ്രോതസ്സ് പദ്ധതികളുടെ കൈമാറ്റം മേയ് മൂന്നിന്
text_fieldsസ്രോതസ്സ് ഷാർജ നിർമിച്ച അട്ടപ്പാടി നെല്ലിപ്പതി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ലാബ് കെട്ടിടം
ഷാർജ (യു.എ.ഇ): സ്രോതസ്സ് ഷാർജ നിർമിച്ച് നൽകുന്ന വിവിധ പദ്ധതികളുടെ താക്കോൽദാനം മേയ് മൂന്നിന് പരുമലയിൽ നടക്കും. 25 ലക്ഷം രൂപ ചെലവിൽ പാലക്കാട് അട്ടപ്പാടി നെല്ലിപ്പതി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ലാബ് കെട്ടിട സമുച്ചയം, കൂട്ടംപേരൂരിൽ നിർധന കുടുംബത്തിന് നൽകുന്ന വീട് എന്നിവയുടെ താക്കോൽദാനമാണ് നടക്കുന്നത്.
മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പരുമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ പദ്ധതികളുടെ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സഭ സെക്രട്ടറി ബിജു ഉമ്മൻ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് ആമയിൽ, അൽമായ ട്രസ്റ്റി റോണി എബ്രഹാം, ഔഷധി ചെയർപേഴ്സൻ ശോഭന ജോർജ്, സാമൂഹിക-സാംസ്കാരിക നേതാക്കന്മാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഡേവിഡ് വർഗീസ്, ജനറൽ സെക്രട്ടറി സുനിൽ മാത്യു, വൈസ് പ്രസിഡന്റ് ബിജോ കളിക്കൽ, ട്രഷറർ മനോജ് മാത്യു, പബ്ലിസിറ്റി കൺവീനർ ഡോ. മനു വർഗീസ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

