Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം

text_fields
bookmark_border
ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം
cancel

ദുബൈ: യു.എ.ഇ അയ്യപ്പ സേവാ സമിതിയുടെ 17-ാമത് ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം ഒക്ടോബർ മൂന്ന്​, നാല്​ തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വിപുലമായ ചടങ്ങുകളോടെ നടക്കും. 25-ാം വർഷത്തിലേക്ക് കടക്കുന്ന അയ്യപ്പ സേവാ സമിതി യു.എ.ഇയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്തവണത്തെ മഹോത്സവം സംഘടിപ്പിക്കുന്നത്.

ഉത്സവത്തിൽ തെയ്യങ്ങളുടെയും ആചാരപരമായ പൂജകളുടെയും നിര തന്നെയുണ്ട്. ഒക്ടോബർ മൂന്നിന്​ ഉച്ച 12 മണിക്ക് 'മലയിറക്കൽ' ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും. തുടർന്ന് രണ്ടുമണിക്ക് ഗുളികൻ കലശം വെക്കൽ, രാത്രി ഏഴിന്​ മുടി അഴിക്കൽ, എട്ടുമണിക്ക് കാളികപ്പാട്ട്, അർധരാത്രി 12 മണിക്ക് കലശം വരവ് എന്നിവ നടക്കും.

നാലിന്​ രാവിലെ ആറുമണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഏഴുമണിക്ക് വെള്ളാട്ടവും തിരുവപ്പനയും അരങ്ങേറും. രാവിലെ 7.30 മുതൽ കുട്ടികൾക്കുള്ള ചോറൂണിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് പള്ളിവേട്ട. രാത്രി ഏഴിന്​ മുടി അഴിക്കലോടെ ഉത്സവാഘോഷങ്ങൾക്ക് സമാപനമാകും. വിവിധ എമിറേറ്റുകളിൽ നിന്നായി നിരവധി ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0506986804 എന്ന നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sri Muthappan Thiruvappana Festival
Next Story