ശ്രീനാരായണ കോളജ് അലുമ്നി ഇഫ്താർ മീറ്റ്
text_fieldsശ്രീനാരായണ കോളജ് അലുമ്നി ഇഫ്താർ മീറ്റിൽ
പങ്കെടുത്തവർ
ദുബൈ: ഇഫ്താർ മീറ്റുകൾ മത സൗഹാർദത്തിന്റേയും മാനവ സൗഹാർദത്തിന്റേയും പ്രതീക്ഷയായി മാറുന്നുവെന്ന് അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് അഭിപ്രായപ്പെട്ടു. കൊല്ലം ശ്രീനാരായണ കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ ഇഫ്താർ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അലുമ്നി പ്രസിഡന്റ് റസ്ല അംനാദ് അധ്യക്ഷത വഹിച്ചു.
അക്കാഫ് അസോസിയേഷൻ സെക്രട്ടറി ദീപു എ.എസ്, അക്കാഫ് റെപ് അഡ്വ. നജുമുദ്ദീൻ, സെക്രട്ടറി അനൂപ് ബാബുദേവൻ, വൈസ് പ്രസിഡന്റ് ബിബി രാജൻ, മുരളീധരൻ, സിയാദ് ഹാഷിം എന്നിവർ സംസാരിച്ചു.
ട്രഷറർ ആർ.ജി ഷിബു, ജോ. ട്രഷറർ കമൽ രാജേന്ദ്രൻ, അഭിചിത്ര അനൂപ്, പ്രജിദ കമൽ എന്നിവർ നേതൃത്വം നൽകിയ മീറ്റിൽ സെക്രട്ടറി അനൂപ് ബാബുദേവൻ സ്വാഗതവും ജോ.സെക്രട്ടറി പ്രവീൺ പ്രഭാകരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

