ശ്രീനാരായണ ഗുരുകുലം കോളജ് പൂർവ വിദ്യാർഥി വാർഷിക സമ്മേളനം
text_fieldsഎറണാകുളം കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളജിലെ പൂർവ വിദ്യാർഥി സംഗമം
ദുബൈ: എറണാകുളം കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളജിലെ പൂർവ വിദ്യാർഥികളുടെ യു.എ.ഇ കൂട്ടായ്മ കുടുംബസംഗമവും സ്റ്റേജ് ഷോയും സംഘടിപ്പിച്ചു. ‘അവിസ് ആസ്ട്രേലിയ സംഗമം 2025’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് അമീർ സിറാജ് അധ്യക്ഷത വഹിച്ചു. അനൂപ് കീച്ചേരി, ഡോ. സിജി രവീന്ദ്രൻ, അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
പ്രോഗ്രാം കൺവീനർ ഷമീർ അക്ബർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങളും കലാപ്രകടനങ്ങളും നടത്തി. ഇന്ദ്രി ടീം ഒരുക്കിയ ചെണ്ടമേളവും ജിസബ്ജയുടെ ഡി.ജെയും ചെല്ലൻ ഒരുക്കിയ വാട്ടർ ഡ്രമ്മും പരിപാടിയുടെ മാറ്റുകൂട്ടി. ജനറൽ സെക്രട്ടറി അജു സാജു സ്വാഗതവും ട്രഷറർ സഞ്ജൻ സജു നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

