Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ; വിദ്യാലയങ്ങളിൽ...

യു.എ.ഇ; വിദ്യാലയങ്ങളിൽ ഇനി വസന്തകാല അവധി

text_fields
bookmark_border
യു.എ.ഇ; വിദ്യാലയങ്ങളിൽ ഇനി വസന്തകാല അവധി
cancel

അ​ൽ​ഐ​ൻ: ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ​സ​ന്ത​കാ​ല അ​വ​ധി​ക്ക്​ തു​ട​ക്കം. ചി​ല വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചെ​ങ്കി​ലും വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ക​ഴി​യു​ന്ന​തോ​ടെ മ​റ്റ്​ വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​വ​ധി തു​ട​ങ്ങും. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ ക​ഴി​യു​ന്ന​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി തു​ട​ങ്ങു​ന്ന​ത്.

ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന ഘ​ട്ട​മാ​ണ് ഇ​ത്. ദു​ബൈ കെ.​എ​ച്ച്.​ടി.​എ​ക്ക് കീ​ഴി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ മൂ​ന്നാ​ഴ്ച​ത്തെ അ​വ​ധി​ക്ക് ശേ​ഷം ഏ​പ്രി​ൽ മൂ​ന്നി​ന് തു​റ​ക്കും. അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​നി​ക വ​കു​പ്പി​ന്​ (അ​ഡെ​ക്) കീ​ഴി​ലെ ഏ​ഷ്യ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഏ​പ്രി​ൽ 10നാ​ണ്​ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങു​ന്ന​ത്. ഫീ​സ്​ വ​ർ​ധ​ന​വോ​ടെ​യാ​യി​രി​ക്കും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന​ത്.

അ​ബൂ​ദ​ബി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും മാ​ർ​ച്ച്‌ 25 മു​ത​ലാ​ണ് വ​സ​ന്ത​കാ​ല അ​വ​ധി ആ​രം​ഭി​ക്കു​ക. ര​ണ്ടാം പാ​ദ പ​രീ​ക്ഷ​ക​ൾ​ക്ക് ശേ​ഷം മാ​ർ​ച്ച് 24 ഓ​ടെ വി​ദ്യാ​ല​യ​ങ്ങ​ൾ വ​സ​ന്ത​കാ​ല അ​വ​ധി​ക്കാ​യി അ​ട​ക്കും. ഈ ​വി​ദ്യാ​ല​യ​ങ്ങ​ൾ വ​സ​ന്ത​കാ​ല അ​വ​ധി​ക്ക് ശേ​ഷം ഏ​പ്രി​ൽ 17 ന് ​തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഈ ​അ​വ​ധി​ക്കാ​ല​ത്താ​ണ് റ​മ​ദാ​ൻ ആ​ഗ​ത​മാ​കു​ന്ന​ത്.

റ​മ​ദാ​നി​ൽ ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ ര​ണ്ട് ആ​ഴ്ച​യും സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഒ​രാ​ഴ്ച​യും മാ​ത്ര​മാ​ണ് പ്ര​വൃ​ത്തി​ദി​ന​മാ​യി ഉ​ണ്ടാ​വു​ക. റ​മ​ദാ​നി​ൽ രാ​വി​ലെ ഒ​മ്പ​തു​ മു​ത​ലാ​ണ് ക്ലാ​സ്. 4-5 മ​ണി​ക്കൂ​റാ​ണ് റ​മ​ദാ​നി​ലെ പ്ര​വൃ​ത്തി സ​മ​യം. അ​ധ്യാ​പ​ക​ർ​ക്കും ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കും ഒ​രാ​ഴ്ച​ത്തെ അ​വ​ധി​യാ​ണ് ല​ഭി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ പേ​പ്പ​റു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​വും ഫ​ല​പ്ര​ഖ്യാ​പ​ന​വും ഈ ​കാ​ല​യ​ള​വി​ൽ ന​ട​ക്കും. ഒ​പ്പം പു​തി​യ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നും അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കും. സി.​ബി.​എ​സ്.​സി 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 10ാം ക്ലാ​സ് പ​രീ​ക്ഷ മാ​ർ​ച്ച്‌ 21നും 12ാം ​ക്ലാ​സ് പ​രീ​ക്ഷ ഏ​പ്രി​ൽ അ​ഞ്ചി​നു​മാ​ണ് അ​വ​സാ​നി​ക്കു​ക. ജൂ​ലൈ ഒ​ന്ന് മു​ത​ലാ​ണ് യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ളി​ൽ മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​രം​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEspring vacation
News Summary - spring vacation in u.a.e schools
Next Story