Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ എക്സ്​പോ...

ഷാർജ എക്സ്​പോ സെന്‍ററിൽ നാളെ മുതൽ സ്​പ്രിങ്​ ഷോപ്പർ സെയിൽ

text_fields
bookmark_border
ഷാർജ എക്സ്​പോ സെന്‍ററിൽ നാളെ മുതൽ സ്​പ്രിങ്​ ഷോപ്പർ സെയിൽ
cancel
Listen to this Article

ഷാർജ: വൻ വിലക്കുറവും ഓഫറുകളുമായി ഷാർജ എക്സ്പോ സെന്‍ററിൽ വീണ്ടും സ്​പ്രിങ്​ ഷോപ്പർ സെയിൽ. വ്യാഴാഴ്​ച മുതൽ ഫെബ്രുവരി 15 വരെയാണ്​ ലിസ് എക്സിബിഷന്‍റെ നേതൃത്വത്തിൽ ഷോപ്പർ സെയിൽ ഒരുക്കുന്നത്​. ഫാഷൻ, വീട്ടുപകരണങ്ങൾ​, ലൈഫ്​​സ്​റ്റൈൽ, സ്​പോർട്​സ്​ തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളുടെ വിശാലമായ ശേഖരമാണ്​ മേളയിൽ ഒരുക്കുന്നത്​. എക്സ്​പോ സെന്‍ററിലെ രണ്ട്​, നാല്​​ ഹാളുകളിൽ​ രാവിലെ 11 മുതൽ രാത്രി 11 വരെയാണ്​ പ്രദർശനം ഒരുക്കുന്നത്​.

11 ദിവസം നീളുന്ന സെയിലിൽ കഴിഞ്ഞ വർഷങ്ങളിലെ പോലെ വിവിധ ബ്രാൻഡുകൾ അണിനിരക്കുന്നുണ്ടെന്ന്​ ലിസ് എക്സിബിഷൻ സി.ഇ.ഒ ജേക്കബ് വർഗീസ് പറഞ്ഞു​. കുട്ടികൾക്കും കുടുംബങ്ങൾക്കും ആവശ്യമായതെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ്​ മേളയിൽ​ ഒരുക്കുന്നത്​. വസന്തകാലത്തെ ആഘോഷമാക്കുന്നതിന്​ പ്രവാസി കുടുംബങ്ങൾക്കും യു.എ.ഇയിലെ താമസക്കാർക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുകയാണ്​ മേള​​.

കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ വസ്തുക്കൾ വാങ്ങാനായി​ വിവിധ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത്​ ഒഴിവാക്കാൻ അവസരമാണിത്​. രാജ്യത്തെ മുൻനിര ബ്രാൻഡുകളുടെ സാന്നിധ്യവും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഒരേ സ്ഥലത്ത് ലഭ്യമാകുന്നതും​ മേളയുടെ സവിശേഷതയാണ്​​. ബി.ബി.ഇസെഡ്​, ബേബി ഷോപ്​, എൽ.സി വൈകികി, മാക്സ്​, സ്​പ്ലാഷ്​, ടൈപോ, അൽ മുഖാലാത് പെർഫ്യൂം​, ഗിഫ്​റ്റ്​ സോൺ, സ്​പോർട്​സ്​ കോവ്​, കോട്ടണിൽ, അഹമ്മദ്​ അൽ മഗ്​രിബി, കോട്ടൺ ഓൺ, ബ്രാൻഡ്​സ്​ ഫോർ യു, സ്മാർട്​ ബേബി, സ്​കെച്ചേഴ്​സ്​ തുടങ്ങിയ ബ്രാൻഡുകൾ സൂപ്പർ സെയിലിൽ അണിനിരക്കുന്നുണ്ട്​. മേളയിൽ പ്രവേശനത്തിന്​ 5 ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക്​. 12വയസ്സുവരെയുള്ള കുട്ടികൾക്ക്​ പ്രവേശനം സൗജന്യമാണ്​. പാർക്കിങ്​ സൗജന്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liz ExhibitionSharjah Expo CentreBig Shopper Sale
News Summary - Spring Shopper Sale at Sharjah Expo Centre from tomorrow
Next Story