ക്ലാസിക്കൽ കലകളുടെ പ്രദർശനവുമായി ‘വസന്തോത്സവം’
text_fields‘വസന്തോത്സവം’ കോൺസുലേറ്റ് ഹെഡ് ഓഫ് ചാൻസറിയും സാംസ്കാരിക വിഭാഗം കോൺസലുമായ ബിജേന്ദർ സിങ്
ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഇന്ത്യൻ ക്ലാസിക്കൽ കലകളുടെ പ്രദർശനമായ ‘വസന്തോത്സവം’ സംഘടിപ്പിച്ചു. ദുബൈ സഅബീൽ ലേഡീസ് ക്ലബിലാണ് സംഗീത, നൃത്ത പരിപാടി അരങ്ങേറിയത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടി കോൺസുലേറ്റ് ഹെഡ് ഓഫ് ചാൻസറിയും സാംസ്കാരിക വിഭാഗം കോൺസലുമായ ബിജേന്ദർ സിങ് ഉദ്ഘാടനംചെയ്തു. ഇന്ത്യൻ സംസ്കാരത്തെയും പരമ്പരാഗത കലാരൂപങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും സംഘാടകർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഭാവി പരിപാടികൾക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. ചടങ്ങിൽ വിശിഷ്ടാതിഥികളായി ദുബൈ പൊലീസിലെ അംബാസഡർ എക്സ്ട്രാ ഓർഡിനറി ആൻഡ് മേജർ ഉമർ അൽ മർസൂഖി, ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ് എന്നിവർ പങ്കെടുത്തു. 20ലധികം കുട്ടികൾ പങ്കെടുത്ത പ്രാർഥനാ ഗാനത്തോടെയാണ് സാംസ്കാരിക സായാഹ്നം ആരംഭിച്ചത്. തുടർന്ന് ഭരതനാട്യവും മാൻഡലിൻ കച്ചേരിയും അരങ്ങേറി. പത്മശ്രീ പണ്ഡിറ്റ് റോണു മജുംദാർ, യു.പി. രാജു, കെ. ശേഖർ, സുഭജ്യോതി ഗുഹ എന്നിവർ അണിനിരന്ന കച്ചേരിയും നടന്നു. 2015 മുതൽ വർഷംതോറും സംഘടിപ്പിച്ചുവരുന്ന പരിപാടിയാണ് വസന്തോത്സവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

