‘സ്പ്രെഡിങ് ജോയ്’
text_fieldsജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിന്റെ ആത്മകഥയാണ് ‘സ്പ്രെഡിങ്ങ് ജോയ് - ഹൗ ജോയ് ആലുക്കാസ് ബികം ദ വേള്‍ഡ്സ് ഫേവറിറ്റ് ജ്യുവല്ലര്‍’. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് പുസ്തകം പ്രകാശനം ചെയ്യും. ജോയ് ആലുക്കാസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറും ഇന്ത്യന്‍ ചലച്ചിത്രതാരവുമായ കജോള്‍ ദേവ്ഗണ് ചടങ്ങില്‍ മുഖ്യാതിഥിയാകും.
നേതൃ മികവ്, ബ്രാന്‍ഡ് ബില്‍ഡിങ്, സുസ്ഥിരത, ധീരമായ ചുവടുവെപ്പുകള്‍, നിശ്ചയദാര്‍ഢ്യം എന്നിവയിലൂടെ ലക്ഷ്യം നേടുന്നതിനുള്ള ഏകമനസ്സോടെയുള്ള പരിശ്രമങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ ആത്മകഥ പ്രദാനം ചെയ്യുന്നു. പ്രശസ്ത പ്രസാധകരായ ഹാര്‍പ്പര്‍കോളിന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ, മലയാളം, അറബിക് വിവര്‍ത്തന ജോലികളും പുരോഗമിക്കുകയാണ്. ആമസോണ്‍ -യു.എ.ഇ, ഇന്ത്യ, യു.കെ, യു.എസ്.എ എന്നിവയിലൂടെയും മറ്റ് ഇ-കോമേഴ്സ് പോര്‍ട്ടലുകള്‍ വഴിയും പുസ്തകം ലഭ്യമാണ്.
പുസ്തകം: ‘സ്പ്രെഡിങ് ജോയ്’
രചയിതാവ്: ജോയ് ആലുക്കാസ്
പ്രകാശനം: ഞായറാഴ്ച വൈകീട്ട് അഞ്ചിന്

