പ്രവാസികൾക്കും കായിക മേളകളിൽ യു.എ.ഇയെ പ്രതിനിധീകരിക്കാം
text_fieldsഅബൂദബി: ജീവിത സാഹചര്യങ്ങളെതുടർന്ന് കായിക ജീവിതത്തിന് അർധവിരാമമിട്ട് യു.എ.ഇയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള യുവാക്കൾക്ക് സന്തോഷ വാർത്ത. യു.എ.ഇയിലെ താമസക്കാരായ എല്ലാ രാജ്യക്കാർക്കും കായിക മത്സരങ്ങളിൽ യു.എ.ഇയെ പ്രതിനിധീകരിക്കാൻ അനുമതി നൽകുന്ന പുതിയ ഫെഡറൽ നിയമത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. ലോക കായിക ചരിത്രത്തിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻറയും പുത്തൻ അധ്യായം അധ്യായം തുറക്കുന്ന നിയമം പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശാനുസരണമാണ് നിലവിൽ വരുന്നത്.
കായിക മികവുണ്ടായിട്ടും മത്സരങ്ങളിൽ നിന്നു മാറി നിൽക്കേണ്ടി വന്ന വലിയ ഒരു വിഭാഗത്തിന് അത്യാഹ്ലാദം പകരുന്നതാണ് ഇൗ തീരുമാനം. ഇമറാത്തി മാതാക്കളുടെ മക്കൾ, യു.എ.ഇ പാസ്പോർട്ട് ഉള്ളവർ, യു.എ.ഇയിൽ ജനിച്ചവർ, ഏതു രാജ്യങ്ങളിൽ നിന്നുമുള്ള താമസക്കാർ എന്നിങ്ങനെയുള്ളവർക്കെല്ലാം ഇനി രാജ്യത്തു നടക്കുന്ന കായിക മേളകളിൽ യു.എ.ഇ ജഴ്സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങാം.
െഎതിഹാസിക തീരുമാനമാണിതെന്ന് അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫും ജനറൽ അതോറിറ്റി ഒാഫ് സ്പോർട്്സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി അഭിപ്രായപ്പെട്ടു. സഹിഷ്ണുത, സമാധാനം, സ്നേഹം എന്നിവ സമൂഹത്തിെൻറ എല്ലാ മേഖലയിലും പ്രസരിപ്പിക്കുകയാണ് ഇൗ നടപടി വഴി യു.എ.ഇയെന്നും അബുദബി സ്പോർട്സ് കൗൺസിലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സെക്രട്ടറി ജനറൽ ആരിഫ് അൽ അവാനിയും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
