യു.എ.ഇയുടെ ഹൃദയം നുറുങ്ങിയ സായാഹ്നം
text_fieldsദുബൈ: ജയിക്കുമെന്നായിരുന്നു പ്രതീക്ഷ. 2007ലും 2013 ലും മുത്തമിട്ട, മൂന്ന് തവണ ഫൈനലിൽ കൈവിട്ടുപോയ ഗൾഫ് കപ്പ് ഇക്കുറി യു.എ.ഇയുടെ അലമാരയിൽ ഇരിക്കുമെന്ന് എല്ലാവരും കരുതി. കുവൈത്ത് സിറ്റി ജാബിർ സ്റ്റേഡിയത്തിലേക്ക് യു.എ.ഇ സർക്കാർ ദേശീയ ടീമിെൻറ ആരാധകർക്ക് സൗജന്യ വിമാന സർവീസ് വരെ ഏർപ്പെടുത്തിയിരുന്നു. ഷാർജ ആറ് വിമാനങ്ങൾ മാറ്റിവച്ചപ്പോൾ ദുബൈ എ380 വിമാനംകൊണ്ട് ഷട്ടിൽ സർവീസ് വരെ നടത്തി. നൂറുകണക്കിന് പേരാണ് ടീമിന് ആവേശം പകരാൻ കുവൈത്തിലേക്ക് പോയത്. കളികമ്പക്കാരായ യുവാക്കളും മധ്യവയസ്കരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വിജയം തൊട്ട് നിൽക്കുന്ന തോൽവിയാണ് യു.എ.ഇക്ക് ഉണ്ടായതെന്ന് വേണമെങ്കിൽ ആശ്വസിക്കാം. കളിയുടെ ഒരു ഘട്ടത്തിലും യു.എ.ഇയുടെ പ്രതിരോധക്കോട്ട കുലുക്കാൻ ഒമാന് കഴിഞ്ഞില്ല. തുടരൻ ആക്രമണവുമായി കളം നിറഞ്ഞ ഒമാൻ യു.എ.ഇയുടെ പ്രതിേരാധ നിരയിൽ തട്ടി തകരുന്ന കാഴ്ചയാണ് കണ്ടത്. ഉദ്ഘാടന ദിവസം ഒമാനെതിരെ നേടിയ ഒരുഗോൾ മാത്രമാണ് എമിറേറ്റ്സിെൻറ സമ്പാദ്യം. ഫൈനൽവരെയുള്ള കളിയിൽ ഒരുഗോളും യു.എ.ഇ വഴങ്ങിയുമില്ല.
ഗോൾ കീപ്പർ ഖാലിദ് ഇൗസയുടെ ചോരാത്ത കൈകൾ യു.എ.ഇയെ ഫൈനൽ വരെ താങ്ങിപ്പിടിച്ചു. കലാശപ്പോരിലും മിന്നുന്ന സേവുകളുമായി ഖാലിദ് ഇൗസ കൈയടി നേടി. 37ാം മിനിറ്റിൽ ഒമാെൻറ ഗോൾ ശ്രമം അദ്ദേഹം പറന്നുപിടിച്ചു. രണ്ടാം പകുതി തുടങ്ങിയത് യു.എ.ഇയുടെ മുന്നേറ്റത്തോടെയാണ്. ഒമാൻ ആക്രമണം അഴിച്ചുവിട്ടുവെങ്കിലും 54ാം മിനിറ്റിൽ ഗോൾകീപ്പറുടെ മികച്ച സേവ് യു.എ.ഇയെ രക്ഷിച്ചു. ബോക്സിനകത്തുനിന്നുള്ള ഹെഡർ കോർണർ വഴങ്ങി ഒഴിവാക്കുകയായിരുന്നു. 61ാം മിനിറ്റിൽ വീണ്ടും പരീക്ഷണം. രണ്ടാം പകുതിയിൽ ഏറെ മെച്ചപ്പെട്ട കളി കാഴ്ചവെച്ച യു.എ.ഇ എക്സ്ട്രാ ടൈമിൽ മനോഹരമായ ഫുട്ബാൾ പുറത്തെടുത്തത്. ഗോൾപോസ്റ്റിലേക്ക് ഒമാൻ പത്തുതവണ കൃത്യതയോടെ ലക്ഷ്യം വെച്ചപ്പോൾ യു.എ.ഇ ആറുതവണ പോസ്റ്റിലേക്ക് ഷോട്ടുതിർത്തു. ഒമാന് അനുകൂലമായി 11 കോർണർ ലഭിച്ചപ്പോൾ ഒരു കോർണറേ അവർ വഴങ്ങിയുള്ളൂ. യു.എ.ഇ 20 ഫൗൾ വരുത്തി.
11 എണ്ണവുമായി ഒമാനും പരുക്കൻ കളിയിൽ ഒപ്പം നിന്നു. ഇരുടീമുകളം ആറ് വീതം ഒാഫ്സൈഡുകളാണ് വരുത്തിയത്. രണ്ട് ഒമാൻ താരങ്ങൾക്കും ഒരു യു.എ.ഇ താരത്തിനും മഞ്ഞക്കാർഡ് കിട്ടി. ഒമാനും യു.എ.ഇയും തമ്മിൽ നടന്ന ആദ്യ കളിയിൽ യു.എ.ഇ വലയിലിട്ടു നൽകിയ ഗോൾ തിരിച്ചുനൽകാൻ ഒമാന് കഴിഞ്ഞില്ല. ഉദ്ഘാടന മത്സരത്തിൽ മബ്ഖൂതിലൂടെ നേടിയ ഗോളിനാണ് അന്ന് യു.എ.ഇ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
