സ്പോർട്സ് ക്വിസ് മത്സരം നടത്തി
text_fieldsസ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ മജീദ് വിജയികൾക്ക് ട്രോഫി കൈമാറുന്നു
അജ്മാന്: മെട്രോപോളിറ്റന്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ ഈ മാസം 22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്റർ സ്കൂള്‍ സ്പോര്‍ട്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു. യു.എ.ഇയിലെ വിവിധ സ്കൂളുകളില്‍ നിന്ന് നിരവധി മത്സരാർഥികള്‍ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം അജ്മാന് കള്‍ചറല്‍ സെന്റർ ഡയറക്ടര്‍ ബദ്രിയ അലി അല്‍ ഹുസ്നി നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. അല്‍ ഐന്‍ ജൂനിയേഴ്സ് സ്കൂള്‍ അധ്യാപകനും പെഴ്സനാലിറ്റി ഡെവലപ്മെന്റ് ഓഫിസറുമായ ഉമര്‍ ഫാറൂഖ് ക്വിസ് മാസ്റ്ററായിരുന്നു. മുഹമ്മദ് ശരീഫ്, അബ്ദു റസാഖ്, അബ്ദുൽ ശുകൂർ, ലിംല സുരേഷ്, നസിയ, സുബു തങ്കച്ചി, നദാൽ, അമീറലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിജയികൾ: ഒന്നാം സ്ഥാനം അഭിഷേക് നമ്പി രാജൻ, ഇമാനുവൽ റിച്ചി (റയാൻ ഇന്റർനാഷനൽ സ്കൂൾ, ഷാർജ). രണ്ടാം സ്ഥാനം സായ് കൃഷ്ണ, റിഷാൻ (അൽ അമീർ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, അജ്മാൻ), മൂന്നാം സ്ഥാനം ഐദിൻ മതിലകത്ത്, സയാൻ (വൈസ് ഇന്ത്യൻ അക്കാദമി, അജ്മാൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

