Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി...

പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഷാ​ർ​ജ സ​ർ​ക്കാ​ർ വ​ക കാ​യി​ക​മേ​ള

text_fields
bookmark_border
പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ള്‍ക്ക്  ഷാ​ർ​ജ സ​ർ​ക്കാ​ർ വ​ക കാ​യി​ക​മേ​ള
cancel

ഷാ​ര്‍ജ: ഷാ​ർ​ജ സ​ര്‍ക്കാ​റി​െ​ൻ​റ മേ​ൽ​നോ​ട്ട​ത്തി​ൽ യു.​എ.​ഇ​യി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​യി മൂ​ന്ന് മാ​സം നീ​ളു​ന്ന കാ​യി​കോ​ല്‍സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. ‘ലേ​ബ​ര്‍ സ്പോ​ര്‍ട്സ് ഫെ​സ്റ്റി​വ​ല്‍’ എ​ന്ന് പേ​രി​ട്ട മേ​ള​ക്ക് അ​ടു​ത്ത​മാ​സം തു​ട​ക്ക​മാ​കും. മ​ല്‍സ​ര​വി​ജ​യി​ക​ള്‍ക്ക് ര​ണ്ട​ര​ല​ക്ഷം ദി​ര്‍ഹ​മി​െ​ൻ​റ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ടാ​കും.
ക്രി​ക്ക​റ്റ്, ഫു​ട്ബാ​ള്‍, ഹോ​ക്കി, ബാ​സ്ക​റ്റ് ബാ​ള്‍, വോ​ളി​ബാ​ള്‍ എ​ന്നി​വ​യി​ലാ​ണ് മ​ല്‍സ​രം. ക​മ്പ​നി​ക​ള്‍ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ ടീ​മു​ണ്ടാ​ക്കി മ​ല്‍സ​രി​ക്കാം. ടീ​മി​ല്‍ പ്ര​മു​ഖ​രാ​യ ക​ളി​ക്കാ​രെ പു​റ​മെ നി​ന്ന് ഉ​ള്‍പ്പെ​ടു​ത്താ​നും അ​നു​വാ​ദ​മു​ണ്ട്.
പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും ആ​രോ​ഗ്യ​വും ഉ​റ​പ്പു​വ​രു​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ട് ഷാ​ര്‍ജ ലേ​ബ​ര്‍ സ്റ്റാ​ന്‍ഡേ​ര്‍ഡ് ഡ​വ​ല​പ്മെ​ൻ​റ്​ അ​തോ​റി​റ്റി, ഷാ​ര്‍ജ സ്പോ​ര്‍ട്സ് കൗ​ണ്‍സി​ല്‍, റീ​ച്ച് ടാ​ര്‍ജ​റ്റ് സ്പോ​ര്‍ട്സ് ഇ​വ​ൻ​റ്​​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​രാം. 20 മു​ത​ല്‍ 60 ടീ​മു​ക​ളെ വ​രെ​യാ​ണ് വി​വി​ധ​യി​ന​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക.
ഡി​സം​ബ​ർ 28 മു​ത​ല്‍ എ​ല്ലാ​വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഷാ​ര്‍ജ സ്പോ​ണ്‍സ് കൗ​ണ്‍സി​ല്‍ ഗ്രൗ​ണ്ടി​ലും, ഷാ​ര്‍ജ നാ​ഷ​ണ​ല്‍ പാ​ര്‍ക്കി​ലു​മാ​യി​രി​ക്കും മ​ല്‍സ​ര​ങ്ങ​ളെ​ന്ന്​ സം​ഘാ​ട​ക സ​മി​തി​യി​ലെ താ​രി​ഖ് സ​ലിം അ​ല്‍ഖ​ന്‍ബാ​ഷി, അ​ന്‍വ​ര്‍, ജി​നു ജ​ലീ​ല്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.​മാ​ര്‍ച്ചി​ല്‍ മ​ല്‍സ​ര​ങ്ങ​ളു​ടെ ഫൈ​ന​ല്‍ ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും സ്ഥാ​പ​ന​ങ്ങ​ള്‍ക്കും 0504777088 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour sports
News Summary - sports meet for expats by sharjah government-uae-gulfnews
Next Story