Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​പോൺസറുടെ മകൻ...

സ്​പോൺസറുടെ മകൻ ബാങ്ക്​ ലോണെടുത്തു; 14 വർഷത്തിനു​ശേഷം മലയാളി യുവാവിന്​ കുരുക്ക്​

text_fields
bookmark_border
സ്​പോൺസറുടെ മകൻ ബാങ്ക്​ ലോണെടുത്തു; 14 വർഷത്തിനു​ശേഷം മലയാളി യുവാവിന്​ കുരുക്ക്​
cancel

ദ​മ്മാം: കാ​ര്യ​മെ​െ​ന്ത​ന്ന​റി​യാ​തെ ബാ​ങ്കി​ൽ ഒ​പ്പി​ട്ടു​കൊ​ടു​ത്ത രേ​ഖ​ക​ൾ 14 വ​ർ​ഷ​ത്തി​നു​​ശേ​ഷം മ​ല​യാ​ളി​ക്ക് വി​ന​യാ​യി. ത​െൻറ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്ത് പ​ഴ​യ സ്പോ​ൺ​സ​റു​ടെ മ​ക​ൻ എ​ടു​ത്ത ലോ​ൺ അ​ട​ക്കാ​തെ സൗ​ദി വി​ടാ​ൻ സാ​ധി​ക്കാ​ത്ത നി​യ​മ​ക്കു​രു​ക്കി​ലാ​യി​രി​ക്കു​ക​യാ​ണ്​ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ചെ​റു​പ്പ​ക്കാ​ര​ൻ. സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ​അ​ഹ്​​സ​യി​ൽ ജോ​ലി​ചെ​യ്യു​ക​യാ​ണ്​ യു​വാ​വ്. ക​ഴി​ഞ്ഞ ദി​വ​സം അ​സു​ഖ​ബാ​ധി​ത​യാ​യ മാ​താ​വി​നെ കാ​ണാ​ൻ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ യാ​ത്രാ​വി​ല​ക്കു​ണ്ടെ​ന്ന്​ മ​ന​സ്സി​ലാ​കു​ന്ന​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഉ​ള്ള​തി​നാ​ൽ നാ​ട്ടി​ൽ പോ​കാ​നാ​വി​ല്ല എ​ന്ന​റി​യി​ച്ച് എ​യ​​ർ​പോ​ർ​ട്ടി​ലെ എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. മു​മ്പ്​ പ​ല​ത​വ​ണ നാ​ട്ടി​ൽ പോ​യി വ​ന്നി​ട്ടും ഇ​ങ്ങ​നെ​യൊ​രു ത​ട​സ്സ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ യു​വാ​വ്​ പ​റ​യു​ന്നു. ആ​ദ്യം എ​ന്താ​ണ് കേ​സ് എ​ന്നു​പോ​ലും മ​ന​സ്സി​ലാ​യി​ല്ല.

ത​നി​ക്ക് ഒ​രു ബാ​ങ്കി​ലും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള​താ​യി അ​റി​വു​മി​ല്ല. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് സൗ​ദി​യി​ലെ ഒ​രു പ്ര​മു​ഖ ബാ​ങ്കി​ൽ ത​െൻറ പേ​രി​ൽ ബാ​ങ്ക് ലോ​ൺ ഉ​ള്ള​താ​യി ക​ണ്ടെ​ത്തു​ന്ന​ത്. ഈ​യി​ന​ത്തി​ൽ 46,016 റി​യാ​ൽ ബാ​ക്കി അ​ട​ക്കാ​നു​ണ്ടെ​ന്നും ബാ​ങ്ക്​ രേ​ഖ​ക​ളി​ലു​ണ്ട്.

അ​പ്പോ​ൾ മാ​ത്ര​മാ​ണ് 14 വ​ർ​ഷം മു​മ്പ് സൗ​ദി​യി​ൽ ആ​ദ്യ​മാ​യി തൊ​ഴി​ൽ വി​സ​യി​ൽ എ​ത്തി​യ കാ​ല​ത്തു​ണ്ടാ​യ ഒ​രു ച​തി​യെ കു​റി​ച്ചോ​ർ​മ വ​രു​ന്ന​ത്. അ​ന്ന്​ അ​റ​ബി ഭാ​ഷ അ​റി​യാ​ത്ത ത​ന്നെ സ്പോ​ൺ​സ​റു​ടെ മ​ക​ൻ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ഒ​രാ​ൾ ബാ​ങ്കി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ല പേ​പ്പ​റു​ക​ളി​ൽ ഒ​പ്പി​ടു​വി​ച്ച​ത്​ ഓ​ർ​മ​യി​ൽ​വ​ന്ന​താ​യി യു​വാ​വ്​ പ​റ​യു​ന്നു. അ​ന്ന് ഹൗ​സ് ഡ്രൈ​വ​ർ വി​സ​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന ത​നി​ക്ക് പു​തി​യ വാ​ഹ​നം വാ​ങ്ങി​ത്ത​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യാ​ണ് ഒ​പ്പി​ടു​വി​ക്കു​ന്ന​ത് എ​ന്നു​പ​റ​ഞ്ഞാ​ണ​ത്രെ ക​ബ​ളി​പ്പി​ച്ച​ത്. എ​ന്നാ​ൽ, യു​വാ​വി​െൻറ പേ​രി​ൽ വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി എ​യ​ർ​ക​ണ്ടീ​ഷ​ണ​റു​ക​ൾ വാ​ങ്ങാ​നെ​ന്ന പേ​രി​ൽ സ്​​പോ​ൺ​സ​റു​ടെ മ​ക​ൻ അ​ര​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ലിെൻറ വാ​യ്പ എ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​െൻറ പേ​രി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ക​യും അ​തി​ലേ​ക്ക് ശ​മ്പ​ള​മെ​ന്ന​പേ​രി​ൽ പ​ണ​മ​യ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തൊ​ന്നും യു​വാ​വ്​ അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്ന് ബാ​ങ്കി​ൽ ന​ൽ​കി​യ പ്രൊ​മി​സ​റി നോ​ട്ടി​ലെ വി​ര​ല​ട​യാ​ള​മാ​ണ് ഇ​പ്പോ​ൾ വി​ന​യാ​യ​ത്. പ​ഴ​യ വി​സ ഒ​ഴി​വാ​ക്കി പു​തി​യ വി​സ​യി​ൽ വ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ഖാ​മ ന​മ്പ​ർ മ​റ്റൊ​ന്നാ​യി​ട്ടും ബാ​ങ്ക് കേ​സ് ന​ൽ​കി​യ​പ്പോ​ൾ പ​ഴ​യ വി​ര​ല​ട​യാ​ളം ഇ​ദ്ദേ​ഹ​ത്തെ കു​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ൻ ച​തി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്ന വാ​ദ​മൊ​ന്നും ബാ​ങ്കിെൻറ മു​ന്നി​ൽ വി​ല​പ്പോ​വു​ക​യി​ല്ല എ​ന്ന​തി​നാ​ൽ ത​േ​ൻ​റ​ത​ല്ലാ​ത്ത കു​റ്റ​മാ​യി​ട്ടും പ​ണ​മ​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യി​രി​ക്കു​ക​യാ​ണ്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ നാ​സ​ർ മ​ദ​നി​യുെ​ട സ​ഹാ​യ​ത്തോ​ടെ നി​യ​മ​പോ​രാ​ട്ടം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യു​വാ​വ്. അ​ശ്ര​ദ്ധ​യോ​ടെ രേ​ഖ​ക​ളി​ലോ വെ​ള്ള​പേ​പ്പ​റു​ക​ളി​ലോ ഒ​പ്പി​ട്ടു ന​ൽ​കു​ന്ന​വ​ർ​ക്കു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ഈ ​സം​ഭ​വ​മെ​ന്ന് നാ​സ​ർ മ​ദ​നി 'ഗ​ൾ​ഫ് മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. പ​ണം ന​ൽ​കാ​തെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ കേ​സ് ന​ൽ​കി​യാ​ൽ അ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യി​ല്ല എ​ന്ന പ്ര​തി​സ​ന്ധി​യു​മു​ണ്ട്.

എ​ന്നാ​ൽ, കേ​സ് ന​ൽ​കാ​തി​രു​ന്നാ​ൽ ച​തി ചെ​യ്​​ത​വ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രി​ക്കും സം​ഭ​വി​ക്കു​ക. സ​മാ​ന​മാ​യ പ​ല കേ​സു​ക​ളി​ലും താ​ൻ ഇ​ട​പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ന്നും നാ​സ​ർ മ​ദ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank loan theft
News Summary - Sponsor's son takes out bank loan; After 14 years, a Malayalee youth is in trouble
Next Story