മഹ്സൂസ് നറുക്കെടുപ്പ്: ഒരു മില്യൻ ദിർഹം അഞ്ച് ഭാഗ്യശാലികൾ പങ്കിട്ടു
text_fieldsദുബൈ: ഇവിംഗ്സ് ഒരുക്കുന്ന മഹ്സൂസ് നറുക്കെടുപ്പിൽ ഈ ആഴ്ചയിലെ സമ്മാനം ഒരു മില്യൻ ദിർഹം അഞ്ചു ഭാഗ്യശാലികൾ പങ്കിട്ടു. ആറിൽ അഞ്ച് അക്കങ്ങളും തുല്യമാക്കിയ അഞ്ച് ഭാഗ്യശാലികൾക്ക് രണ്ട് ലക്ഷം ദിർഹം വീതം സമ്മാനമായി ലഭിച്ചു.
കൂടാതെ 195 പേർ 1000 ദിർഹം വീതം സ്വന്തമാക്കിയപ്പോൾ 2888 ഭാഗ്യശാലികളാണ് നറുക്കെടുപ്പിൽ സൗജന്യമായി പങ്കെടുക്കാനുള്ള അർഹത നേടിയത്. ഈ ആഴ്ചയിൽ ആകെ 1,296,080 ദിർഹം സമ്മാനത്തുകയാണ് ഭാഗ്യശാലികൾക്ക് കൈമാറിയത്.
മഹ്സൂസ് വീക്കിലി നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 50 ദശലക്ഷം ദിർഹം സ്വന്തമാക്കാൻ അടുത്ത നറുക്കെടുപ്പിൽ അവസരമുണ്ട്. ഈ ആഴ്ചയിലെ നറുക്കെടുപ്പ് നഷ്ടമായവർക്ക്, mahzooz.ae സൈറ്റിൽ രജിസ്റ്റർ ചെയ്ത് പങ്കാളികളാവാം. 35 ദിർഹമിന് അൽ എമറാത്ത് ബോട്ടിൽഡ് വാട്ടർ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ നറുക്കെടുപ്പിൽ പങ്കെടുക്കാം.
അടുത്ത നറുക്കെടുപ്പ് 2021 ജനുവരി 23 ശനിയാഴ്ച യുഎഇ സമയം രാത്രി 9:00 മണിക്ക് നടക്കും.


