അല്‍ ഐന്‍ മാര്‍ത്തോമ്മ ഇടവകയില്‍ സ്പിരിറ്റ് ഓഫ് ദി യൂനിയന്‍ ആചരണവും കൊയ്ത്തുത്സവവും ഇന്ന്
text_fieldsഅബൂദബി: അല്‍ഐന്‍ മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്പിരിറ്റ് ഓഫ് ദി യൂനിയന്‍ ആചരണവും കൊയ്ത്തുത്സവവും അല്‍ഐന്‍ മസ് യാദ് ദേവാലയാങ്കണത്തില്‍ ശനിയാഴ്ച വൈകീട്ട് 4:30 മുതല്‍ നടക്കുമെന്ന് റവ. ഡോ: പി. ജെ തോമസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യു.എ.ഇ സഹിഷ്ണുതാ - സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആൽ നഹ്യാന്‍ ഉദ്ഘാടനം ചെയ്യും.
വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്‌സ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും മാര്‍ത്തോമ്മ സഭ അടൂര്‍ ഭദ്രാസന അദ്ധ്യക്ഷനുമായ ഡോ. ഏബ്രഹാം മാര്‍ പൗലോസ് അധ്യക്ഷത വഹിക്കും. ചര്‍ച്ച്‌സ് ഓക്‌സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ഇന്ത്യയുടെ ചെയര്‍പേഴ്‌സണും മലങ്കര ഓര്‍ത്തഡോക്‌സ് സഭ കൊച്ചി ഭദ്രാസനാധിപനുമായ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. പിന്നണി ഗായകരായ അഫ്‌സല്‍, ജ്യോത്സ്‌ന എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും, ലിജുവും ഫൈസലും ചേര്‍ന്നൊരുക്കുന്ന മിമിക്‌സ് പരേഡും ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
കേരളത്തനിമ നിറഞ്ഞ ഭക്ഷണ സാധനങ്ങള്‍, തട്ടുകടകള്‍, മെഡിക്കല്‍ ക്യാമ്പ്, ലേലം, വിവിധ വിനോദ മത്സങ്ങള്‍ എന്നിവ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി അരങ്ങേറും. വാർത്താസമ്മേളനത്തിൽ പബ്ലിസിറ്റി കൺവീനവർ ജിനു സ്‌കറിയ , പ്രോഗ്രാം കൺവീനർ സാംസൺ കോശി, ബാബു ടി ജോർജ്, തോമസ് ജേകബ്, റെജി തോമസ്, വർഗീസ് ഈപ്പൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

