Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gardeneca_home
cancel
Homechevron_rightGrihamchevron_rightDécorchevron_rightമ​ണ്ണി​ല്ലാ​തെ​...

മ​ണ്ണി​ല്ലാ​തെ​ വീട്ടിനകത്ത്​ വളർത്താൻ ഇതാ ഒരു ആഫ്രിക്കൻ പ്ലാന്‍റ്​

text_fields
bookmark_border

മ​ണ്ണി​ല്ലാ​തെ​യും മി​ക്ക ചെ​ടി​ക​ളും വെ​ള്ള​ത്തി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാം. മ​ണ്ണ് കി​ട്ടാ​ൻ പ്ര​യാ​സ​മാ​ണെ​ങ്കി​ൽ വെ​ള്ള​ത്തി​ൽ വ​ള​ർ​ത്താം. ഇ​തൊ​രു ആ​ഫ്രി​ക്ക​ൻ പ്ലാ​ൻ​റാ​ണ്. അ​സ്പ​രാ​ഗ​സ് കു​ടും​ബ​ത്തി​ൽ​പെ​ട്ട​താ​ണി​ത്. ഇ​തി​നും റൂ​ട്ടി​ൽ കു​ഞ്ഞു കി​ഴ​ങ്ങു​ക​ൾ ഉ​ണ്ട്. ചെ​ടി​ക​ൾ വ​ള​ർ​ത്തി ഒ​രു പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് പോ​ലും ന​ന്നാ​യി വ​ള​ർ​ത്തി​യെ​ട​ക്കാം ഈ ​ചെ​ടി. വ​ലി​യ കെ​യ​റി​ങ്​ ആ​വ​ശ്യ​മി​ല്ല. ഇ​തി​െ​ൻ​റ കു​റേ വെ​റൈ​റ്റീ​സ്​ ഉ​ണ്ട്.

ഇ​തി​നെ സ്​​പൈ​ഡ​ർ ഐ​വി, റി​ബ​ൺ പ്ലാ​ൻ​റ്​ എ​ന്നും വി​ളി​ക്കാ​റു​ണ്ട്. നീ​ണ്ട ത​ണ്ടോ​ട് കു​ടി​യ ചെ​റി​യ ചെ​ടി​ക​ൾ ഇ​ത്​ ഉ​ദ്​​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. അ​തി​നെ പ​പ്​​സ്​ (pups) എ​ന്നു പ​റ​യും. കു​ഞ്ഞു ചി​ല​ന്തി കി​ട​ക്കു​ന്ന​ത് പോ​ലെ തോ​ന്നും. അ​തി​ൽ നി​റ​യെ വേ​രു​ക​ളും കാ​ണും.

ഈ ​പ​പ്​​സ്​ മാ​റ്റി വെ​ച്ചാ​ണ് പു​തി​യ സ്​​പൈ​ഡ​ർ പ്ലാ​ൻ​റ്​ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ത്. മ​ദ​ർ പ്ലാ​ൻ​റിെ​ൻ​റ റൂ​ട്ട് വേ​ർ​തി​രി​ച്ചും വ​ള​ർ​ത്താ​ൻ ക​ഴി​യും.

റൂ​ട്ട് മാ​ത്രം മു​ങ്ങാ​ൻ പാ​ക​ത്തി​ന്​ വെ​ള്ളം ഒ​ഴി​ച്ചു വ​ള​ർ​ത്താം. ന​ന്നാ​യി​ട്ടു വ​ള​രും. ​േക്ലാ​റി​ൻ ഉ​ള്ള വെ​ള്ളം ആ​ണെ​ങ്കി​ൽ അ​ഞ്ച്​ മി​നി​റ്റ്​ വെ​ച്ച ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.

നേ​രി​ട്ടു സൂ​ര്യ​പ്ര​കാ​ശം കി​ട്ടു​ന്നി​ട​ത്തു വെ​ക്ക​രു​ത്. അ​ങ്ങ​നെ ചെ​യ്താ​ൽ ഇ​ല​ക​ൾ​ക്ക് ബ്രൗ​ൺ ക​ള​ർ വ​രും. ഒ​രു​പാ​ട് വെ​യി​ൽ കി​ട്ടു​ന്നി​ട​ത്തു വെ​ക്ക​രു​ത്. ഈ​ർ​പ്പം ഇ​ഷ്​​ട​പ്പെ​ടു​ന്ന ചെ​ടി​യാ​ണ്. ഇ​ൻ​ഡോ​ർ ആ​യി വെ​ക്കാ​നും ന​ല്ലൊ​രു ചെ​ടി​യാ​ണ്. ഇ​ൻ​ഡോ​ർ ആ​ണെ​ങ്കി​ൽ എ​ന്നും വെ​ള്ളം ഒ​ഴി​ക്ക​രു​ത്. എ​ന്നാ​ൽ, വീ​ടി​ന്​ പു​റ​ത്താ​ണ്​ വെ​ക്കു​ന്ന​തെ​ങ്കി​ൽ എ​ന്നും വെ​ള്ളം ഒ​ഴി​ക്ക​ണം. മ​ണ്ണ്​ ഡ്രൈ ​ആ​കാ​തെ​യും നോ​ക്ക​ണം.

സാ​ധാ​ര​ണ ചെ​ടി​ക​ൾ​ക്ക് കൊ​ടു​ക്കു​ന്ന പോ​ലെ ത​ന്നെ പൊ​ട്ടി​ങ് മി​ക്സ് ന​ൽ​കാം. ഇ​ൻ​ഡോ​ർ ആ​ണെ​ങ്കി​ൽ ച​കി​രി​ച്ചോ​റ്, ​േക്ല ​ബോ​ൾ​സ്​ എ​ന്നി​വ ന​ൽ​കാം.

മ​ണ്ണി​െ​ൻ​റ ഒ​പ്പം ചാ​ണ​ക​പൊ​ടി​യും എ​ല്ലു​പൊ​ടി​യു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കാം. ചെ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ത്തി​ന്​ Gardeneca_home യൂ ​ട്യൂ​ബ്​ ചാ​ന​ലു​മാ​യി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaeemarat beatsSpider Plant
News Summary - Spider Plant
Next Story