Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാസ് ദ്വീപിൽ സ്ഫിയര്‍ വേദി നിർമിക്കുന്നു

text_fields
bookmark_border
2029ൽ നിർമാണം പൂർത്തിയാകും
യാസ് ദ്വീപിൽ സ്ഫിയര്‍ വേദി നിർമിക്കുന്നു
cancel

അബൂദബി: ലോകപ്രസിദ്ധമായ സ്ഫിയര്‍ വേദി യു.എ.ഇയിലേക്കും. യാസ് ഐലന്‍ഡിലാണ് അബൂദബിയുടെ വിനോദസൗകര്യങ്ങളുടെ മാറ്റുകൂട്ടുന്ന സ്ഫിയര്‍ വേദി നിര്‍മിക്കുന്നത്. 2029 അവസാനത്തോടെ സ്ഫിയര്‍ അബൂദബിയുടെ നിര്‍മാണം പൂര്‍ത്തിയാവും. സീവേള്‍ഡ് അബൂദബിക്കും യാസ് മാളിനും മധ്യത്തിലായാണ് സ്ഫിയര്‍ അബൂദബിയുടെ നിര്‍മാണം. 170 കോടി ഡോളറാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നന്നെ് അധികൃതർ അറിയിച്ചു.

ഒരുലക്ഷത്തി അറുപതിനായിരം ചതുരശ്ര അടി വിസ്തൃതിയോടെ 2023ല്‍ ലാസ് വേഗാസില്‍ തുറന്ന സ്ഫിയര്‍ വേഗാസ് 360 ഡിഗ്രി കാഴ്ചകളോടെ ലോകത്തെ അമ്പരിപ്പിക്കുന്നതിനിടെയാണ് അബൂദബിയില്‍ സമാനമായ രണ്ടാമത്തെ കേന്ദ്രം ഒരുക്കുന്നത്. ഇരുപതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് രൂപകൽപന. സംഗീത നിശകള്‍ അടക്കമുള്ള പരിപാടികള്‍ക്കായി ഈ വേദി ഉപയോഗപ്പെടുത്തും.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ അബൂദബിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. സ്ഫിയര്‍ അബൂദബിക്കു വേണ്ടിയുള്ള വലിയ നിക്ഷേപം വിനോദ സഞ്ചാര രംഗത്ത് അബൂദബിയുടെ വിശാലമായ നയമാണ് അടയാളപ്പെടുത്തുന്നതെന്ന് അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക് പറഞ്ഞു.

ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സ്ഫിയര്‍ അബൂദബി സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സഅദിയാത്ത് കള്‍ച്ചറല്‍ ജില്ല, ഡിസ്‌നി തീം പാര്‍ക്ക് റിസോര്‍ട്ട് എന്നിവയ്‌ക്കൊപ്പം സ്ഫിയര്‍ അബൂദബി കൂടി മേഖലയിലെത്തുന്നത് ബഹുമുഖ വിനോദകേന്ദ്രം സൃഷ്ടിക്കാന്‍ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sphere venue being built on Yas Island
Next Story