മക്കളുമൊത്ത് സമയം ചെലവിടൂ: രക്ഷിതാക്കൾക്കായി കാമ്പയിൻ തുടങ്ങി
text_fieldsദുബൈ: കുഞ്ഞുങ്ങളെ കൂടുതൽ ശ്രദ്ധയോടെ പരിപാലിക്കുകയും അവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും വേണമെന്ന് നി ർദേശിച്ച് ദുബൈയിൽ പ്രത്യേക കാമ്പയിൻ തുടങ്ങുന്നു. എല്ലാ സർക്കാർ^സ്വകാര്യ സ്ഥാപനങ്ങളും ഒത്തു ചേർന്ന് ഇൗ സന് ദേശം പ്രചരിപ്പിക്കണമെന്നും കുഞ്ഞുങ്ങളുടെ വിഷമങ്ങളും പോരായ്മകളും പരിഹരിക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തി മുൻകൈയെടുക്കുക തന്നെ വേണമെന്നും ദുബൈ പൊലീസ് ആൻറ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലഫ്.ജനറൽ ദാഹ ി ഖൽഫാൻ തമീം ആഹ്വാനം ചെയ്തു.
യു.എ.ഇയിലെ മാതാപിതാക്കൾ മക്കൾക്കൊപ്പം ദിവസേന െവറും മുപ്പതു മിനിറ്റു മാത്രമാ ണ് ചെലവഴിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മൊബൈൽ ഫോണിലും സമൂഹ മാധ്യമങ്ങളിലും രക്ഷിതാക്കൾ കൂടുതൽ സമയം ചെലവിടുന്നതു കൊണ്ടാണ് മക്കളെ വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ സമയം തികയാത്തത്. ഇത് തികച്ചും ആപൽകരമായ സാഹചര്യമാണെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
എല്ലാ സ്കൂളുകളിലും രക്ഷിതാക്കൾക്ക് നൽകുവാനായി ബോധവത്കരണ കത്ത് തയ്യാറാക്കി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി മർവാൻ അഹ്മദ് അൽ സവാലീ വ്യക്തമാക്കി.
മക്കൾക്കൊപ്പം നിൽക്കു, അവർ നിങ്ങൾക്കൊപ്പമുണ്ടാവും എന്നു പേരിട്ട ഒരു മാസം നീളുന്ന കാമ്പയിൻ ജുവനൈൽ അസോസിയേഷെൻറ ആഭിമുഖ്യത്തിലാണ് നടപ്പാക്കുക. വിവിധ സർക്കാർ^സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തവും കാമ്പയിനിനുണ്ടാവും. മാതാപിതാക്കളുടെ ശ്രദ്ധ കുറയുന്നത് കുഞ്ഞുങ്ങൾ തെറ്റായ ശീലങ്ങളിലേക്കും കൂട്ടുകെട്ടുകളിലേക്കും വീഴുന്നതിനു വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് ഇൗ കാമ്പയിൻ.
കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സാമൂഹിക ചികിത്സാലയങ്ങൾ ആരംഭിക്കുന്നതുൾപ്പെടെ നിരവധി നിർദേശങ്ങളും പരിഗണനയിലുണ്ടെന്ന് ജുവനൈൽ കെയർ ആൻറ് അവയർനെസ് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് മുറാദ് അബ്ദുല്ല വ്യക്തമാക്കി. മാതാപിതാക്കൾക്കും കുഞ്ഞുങ്ങൾക്കും ഇവിടെയെത്തി സഹായം തേടുവാൻ കഴിയും. പോയവർഷം അസോസിയേഷെൻറ ടോൾഫ്രീ നമ്പറിലേക്ക് വിവിധ രാജ്യക്കാരായ 186 കുഞ്ഞുങ്ങളുടെ വിളികളാണ് എത്തിയത്. ഇതിൽ 103 എണ്ണം സ്വദേശി കുട്ടികളുടേതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
