Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൺവേ തെറ്റിച്ച്​...

വൺവേ തെറ്റിച്ച്​ അതിവേഗം വാഹനമോടിച്ച ഡ്രൈവർ പിടിയിൽ

text_fields
bookmark_border
വൺവേ തെറ്റിച്ച്​ അതിവേഗം വാഹനമോടിച്ച ഡ്രൈവർ പിടിയിൽ
cancel

അജ്മാന്‍: യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറെ അജ്മാന്‍ പൊലീസ് പിടികൂടി. അജ്മാനിലെ തിരക്കേറിയ മേഖലയിലൂടെയായിരുന്നു ഇയാളുടെ അഭ്യാസപ്രകടനം. അജ്മാനിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് ഇയാള്‍ വൺവേ ലംഘിച്ച്​ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചത്. ഇത് ശ്രദ്ധയിൽപെട്ട അജ്മാന്‍ ട്രാഫിക് കൺട്രോള്‍ വിഭാഗം വാഹനം പിടികൂടി.

-സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ അജ്മാന്‍ അൽ തല്ലാഹ് ഏരിയയിൽനിന്ന് ഡ്രൈവറെയും ലെക്സസ് സലൂൺ വാഹനത്തെയും പൊലീസിന് പിടികൂടാൻ കഴിഞ്ഞു. ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ആറു​ മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. 17,650 ദിർഹമിന്‍റെ 39 നിയമലംഘനങ്ങൾ ഇയാൾ നടത്തിയതായി പൊലീസ് കണ്ടെത്തിയെന്ന്​ അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്‍റ്​ ഡയറക്ടർ ലെഫ്. കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE
News Summary - speeding driver arrested
Next Story