അബൂദബി റോഡുകളിൽ ഒമ്പതുമുതൽ വേഗ നിയന്ത്രണം
text_fieldsഅബൂദബി: എമിറേറ്റിലെ വിവിധ പ്രധാന റോഡുകളില്‍ ഫെബ്രുവരി ഒമ്പതു മുതല്‍ വേഗപരിധി കുറക്കും. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുക, അപകടങ്ങള്‍ കുറക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് നടപടി. അബൂദബി മൊബിലിറ്റിയുടെ ഏകോപനത്തില്‍ സംയുക്ത ഗതാഗത സുരക്ഷാ സമിതിയാണ് വേഗപരിധി കുറക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. അബൂദബി-അല്‍ഐന്‍ റോഡി (ഇ22) ല്‍ പരമാവധി വേഗപരിധി 160 കിലോമീറ്ററില്‍ നിന്ന് 140 കിലോമീറ്ററായി കുറച്ചു. അല്‍ നഹ്ദ ഇന്റര്‍ചേഞ്ച് മുതല്‍ ബനിയാസ് ഇന്റര്‍ചേഞ്ച് വരെയുള്ള പ്രദേശത്ത് ഇരുവശങ്ങളിലേക്കും നിയന്ത്രണം ബാധകമാണ്.
ബനിയാസ് ഇന്റര്‍ചേഞ്ച് മുതല്‍ ബ്രിഡ്ജ് കോംപ്ലക്സ് വരെയുള്ള പാതയിലും പരമാവധി വേഗപരിധിയില്‍ കുറവുവരുത്തി. 140 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായാണ് ഇവിടെ പരമാവധി വേഗത നിയന്ത്രിച്ചിരിക്കുന്നത്. ഇരുവശത്തേക്കും ഈ വേഗപരിധി ബാധകമാണ്.
അല്‍ റവാദ റോഡില്‍ (ഇ30) വേഗപരിധി 120 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി കുറച്ചു. പരിഷ്കരിച്ച വേഗപരിധി പാലിക്കണമെന്നും വഴിയോരങ്ങളിലെ മുന്നറിയിപ്പ് ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ പാലിച്ച് നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

