സ്പീഡ് ബഫർ ഒഴിവാക്കിയത് അറിയാതെ നിരവധി പേർ; വൻ തുക പിഴ
text_fieldsഅൽെഎൻ: അബൂദബി എമിറേറ്റിൽ വാഹനങ്ങളുടെ വേഗപരിധിയിലെ ഇളവ് (സ്പീഡ് ബഫർ) നിർത്തലാക്കിയത് ഇപ്പോഴൂം അറിയാതെ നിരവധി പേർ. ഇതു കാരണം സ്കൂൾ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളുടെഡ്രൈവർമാർക്കാണ് കൂടുതലും വൻ തുക പിഴ ചുമത്തപ്പെട്ടത്. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളിലെ നിരവധി ഡ്രൈവർമാർക്കും പിഴയുണ്ട്. 50 തവണ വരെ കാമറയിൽ കുടുങ്ങിയ സ്കൂൾ ബസുകൾ ഉണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. ഒാരോ തവണയും 300 ദിർഹമാണ് പിഴ.
ആഗസ്റ്റ് 12 മുതലാണ് അബൂദബി എമിറേറ്റിൽ വേഗപരിധിയിലെ ഇളവ് ഇല്ലാതാക്കിയത്. ഇതോടെ നിശ്ചിത വേഗപരിധിക്കപ്പുറം മണിക്കൂറിൽ 20 കിലോമീറ്റർ വരെ അധിക വേഗതയിൽ പോകാനുള്ള ഇളവ് ഇല്ലാതായി. ഇേപ്പാൾ വേഗപരിധി ബോർഡുകളിൽ കാണുന്ന വേഗപരിധി മറികടന്നാൽ പിഴ അടക്കേണ്ടി വരും. ആഗസ്റ്റ് 12 വരെ 80 കിേലാമീറ്റർ വേഗപരിധിയുള്ള റോഡിൽ 100 കിേലാമീറ്റർ വേഗതയിൽ വരെ വാഹനമോടിക്കാമായിരുന്നു. എന്നാൽ, ആഗസ്റ്റ് 12 മുതൽ 80 കിേലാമീറ്റർ വേഗപരിധിയുള്ള റോഡിൽ 81 കിലോമീറ്റർ വേഗതയിൽ വാഹമോടിച്ചാൽ കാമറയിൽ കുടുങ്ങും.
വേഗപരിധിയിലെ ഇളവ് ഒഴിവാക്കിയ സമയത്ത് അവധിക്ക് നാട്ടിലായിരുന്നവരാണ് ഇൗ വിവരമറിയാത്തവരിൽ ഏറെയും. ഇവർ തിരിച്ചുവന്ന് പഴയ പോലെ വാഹനമോടിക്കുേമ്പാഴാണ് കാമറയിൽ കുടുങ്ങുന്നത്. സ്കൂളുകൾക്ക് വേനൽക്കാല അവധിയായിരുന്നതിനാൽ സ്കൂൾ ബസ് ഡ്രൈവർമാരും ഇൗ സമയത്ത് ഇവിടെയുണ്ടായിരുന്നില്ല.
സെപ്റ്റംബർ ആദ്യത്തിൽ തിരിച്ചെത്തിയ ഇവർ നിയമം മാറിയതറിയാതെ വൻ പിഴക്ക് ബാധ്യതപ്പെടുകയായിരുന്നു. ദിവസേന ഒരേ റൂട്ടിൽ രാവിലെയും ഉച്ചക്കുമുള്ള രണ്ട് ട്രിപ്പുകളിലും പലർക്കും പിഴ വീണു. പിഴ ഒഴിവാക്കി തരാൻ ബന്ധപ്പെട്ട വകുപ്പിന് അപേക്ഷ നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സ്കൂൾ ബസ് ഡ്രൈവർമാർ.വിദേശികൾ ഏറെയുള്ള പ്രദേശത്ത് നിശ്ചിത വേഗപരിധിയിൽ ഇളവ് അനുവദിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന അഭിപ്രായം പരിഗണിച്ചാണ് അബൂദബിയിലും ആഗോള നിലവാരത്തിൽ വേഗപരിധി നിശ്ചയിച്ചത്.
പുതുക്കിയ നിയമം സംബന്ധിച്ച ബോധവത്കരണ കാമ്പയിൻ അബൂദബി പൊലീസ് വ്യാപകമായി നടത്തിയിരുന്നു. റോഡപകട സൂചികകൾ, ഗവേഷണങ്ങൾ, പഠനങ്ങൾ എന്നിവ വിലയിരുത്തി മികച്ച ഗതാഗത സുരക്ഷ കൈവരിക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വേഗപരിധി നിബന്ധന ഭേദഗതി ചെയ്തത്. ഗതാഗത വകുപ്പ്, നഗരാസൂത്രണ^നഗരസഭ വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ചാണ് ഇതിന് നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
