Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാണികൾക്ക്​ പ്രവേശനം :...

കാണികൾക്ക്​ പ്രവേശനം : പൊലീസും സ്​പോർട്​സ്​ കൗൺസിലും പരിശോധന നടത്തി

text_fields
bookmark_border
കാണികൾക്ക്​ പ്രവേശനം : പൊലീസും സ്​പോർട്​സ്​ കൗൺസിലും പരിശോധന നടത്തി
cancel
camera_alt

ദുബൈ പൊലീസും സ്​പോർട്​സ്​ കൗൺസിലും ക്ലബ്ബുകളിൽ പരിശോധന നടത്തുന്നു 

ദുബൈ: കായിക ​ലോകത്ത്​ പുതിയ സീസൺ തുടങ്ങാനിരിക്കേ ക്ലബ്ബുകളിൽ ദുബൈ പൊലീസും സ്​പോർട്​സ്​ കൗൺസിലും പരിശോധന നടത്തി.

കൂടുതൽ കാണികളെ ഉൾപ്പെടുത്തി മത്സരങ്ങൾ നടത്താനാണ്​ പര​ിശോധന നടത്തിയത്​. ദുരന്തനിവാരണ സമിതിയുടെ നിർദേശപ്രകാരം ഗാലറിയുടെ ശേഷിയുടെ 60 ശതമാനം കാണികളെ ​​പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്​. കാണികൾക്കും അത്​ലറ്റുകൾക്കും സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ടാണ്​ അധികൃതർ പരിശോധന നടത്തിയത്​.

കഴിഞ്ഞ സീസണിലും ദുബൈ പൊലീസും സ്​പോർട്​സ്​ കൗൺസിലും സംയുക്​തമായാണ്​ കാണിക​ൾക്ക്​ ഗാലറിയിൽ സൗകര്യമൊരുക്കിയത്​. അന്താരാഷ്​ട്ര താരങ്ങളെയും സംഘാടകരെയും പ​ങ്കെടുപ്പിച്ച്​ ഫോറവും സംഘടിപ്പിച്ചിരുന്നു. ദുബൈ പൊലീസ്​ ജനറൽ ഡിപ്പാർട്​മെൻറ്​ ആക്​ടിങ്​ ഡയറക്​ടർ റാശിദ്​ ഖലീഫ അൽ ഫലാസി, സ്​പോർട്​സ്​ കൗൺസിൽ ക്ലബ്​ ഡിപ്പാർട്​​മെൻറ്​ തലവൻ അഹ്​മദ്​ അൽ മുഹൈരി തുടങ്ങിയവരാണ്​ പരിശോധന സംഘത്തിലുണ്ടായിരുന്നത്​.

ജനങ്ങൾക്കിടയിൽ സ്​പോർട്​സ്​മാൻഷിപ്​​ പ്രചരിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന്​ റാശിദ്​ ഖലീഫ അൽ ഫലാസി പറഞ്ഞു. ദുബൈ സുപ്രീം കമ്മിറ്റിയുടെ സുരക്ഷ, പ്രതിരോധ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കുന്നതിലൂടെ പകർച്ചവ്യാധിയുടെ വ്യാപനം പരിമിതപ്പെടുത്താൻ​ കഴിയുമെന്നും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത്​ കൈകോർക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഐ.പി.എല്ലും ട്വൻറി 20 ലോകകപ്പും മുന്നിൽ നിൽക്കെ കാണികളെ സ്​റ്റേഡിയത്തിലെത്തിക്കാനുള്ള ​ശ്രമങ്ങളെ പ്രതീക്ഷയോടെയാണ്​ കായികലോകം നോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaisports councilDubai police
News Summary - Spectator access: Checked by police and sports council
Next Story