വിദഗ്ധ ചികിത്സ: മലയാളിക്ക് ആശ്വാസമേകി കോണ്‍സുലേറ്റ് ഇടപെടല്‍
text_fieldsറാസല്‍ഖൈമ: വിദഗ്ധ ചികിത്സക്ക് നാടണയാന്‍ പ്രയാസപ്പെട്ട മലയാളിക്ക് തുണയായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് 91 ദിവസമായി റാസല്‍ഖൈമ ശൈഖ് ഖലീഫ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ സ്വദേശിക്കാണ് കോണ്‍സുലേറ്റിെൻറ സഹായമെത്തിയത്.
സ്ട്രെച്ചറില്‍ നഴ്സിെൻറ സഹായത്തോടെ ഇദ്ദേഹം തിങ്കളാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് പോയി. വിദഗ്ധ ചികിത്സക്ക് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാമൂഹിക പ്രവര്ത്തകന് എസ്. പ്രസാദിെൻറ ഇടപെടലിലൂടെയാണ് കോണ്‍സുലേറ്റിെൻറ സഹായമെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശൈഖ് ഖലീഫ ആശുപത്രി അധികൃതര്‍ ആശുപത്രി ബില്‍ ഇളവ് ചെയ്തതും എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് സൗജന്യമായി അനുവദിച്ചതും ആശ്വാസമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

