Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightസ​ജീ​റ അ​ഞ്ജു​വി​ന്...

സ​ജീ​റ അ​ഞ്ജു​വി​ന് വി​ശി​ഷ്ട ടോ​സ്റ്റ്​​മാ​സ്റ്റേ​ഴ്സ് പു​ര​സ്‌​കാ​രം

text_fields
bookmark_border
സ​ജീ​റ അ​ഞ്ജു​വി​ന് വി​ശി​ഷ്ട ടോ​സ്റ്റ്​​മാ​സ്റ്റേ​ഴ്സ് പു​ര​സ്‌​കാ​രം
cancel
camera_alt

സ​ജീ​റ അ​ഞ്ജു

ജു​ബൈ​ൽ: ടോ​സ്റ്റ്​​മാ​സ്റ്റേ​ഴ്‌​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ൽ വ്യ​ക്തി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന പു​ര​സ്കാ​ര​മാ​യ 'ഡി​സ്റ്റിം​ഗു​ഷ്ഡ് ടോ​സ്റ്റ്​​മാ​സ്​​റ്റേ​ഴ്​​സ് അ​വാ​ർ​ഡ്' (ഡി.​ടി.​എം) സൗ​ദി​യി​ൽ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​യാ​യ ആ​ലു​വ സ്വ​ദേ​ശി സ​ജീ​റ അ​ഞ്ജു ക​ര​സ്ഥ​മാ​ക്കി. ജു​ബൈ​ലി​ലെ അ​ൽ-​മൊ​ട്ടാ​സെം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്‌​ട​റും വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​ണ്​​ സ​ജീ​റ അ​ഞ്ജു.

ടോ​സ്റ്റ്​​മാ​സ്റ്റേ​ഴ്​​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പു​തി​യ പാ​ഠ്യ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ശേ​ഷ​മു​ള്ള ഡി​സ്റ്റിം​ഗു​ഷ്ഡ് ടോ​സ്റ്റ്​​മാ​സ്​​റ്റേ​ഴ്​​സ് അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന ആ​ദ്യ അം​ഗ​മാ​ണ് സ​ജീ​റ. 2006ലാ​ണ് സ​ജീ​റ ജീ​വ​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യി അ​ൽ-​മൊ​ട്ടാ​സെം സ്കൂ​ളി​ൽ ചേ​രു​ന്ന​ത്. പി​ന്നീ​ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി‍െൻറ അം​ഗീ​കാ​ര​മു​ള്ള അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​റാ​യി ഉ​യ​ർ​ന്നു.

2018ൽ ​ജു​ബൈ​ൽ ടോ​സ്റ്റ്​​മാ​സ്​​റ്റേ​ഴ്‌​സ് ക്ല​ബി‍െൻറ സ്ഥാ​പ​ക അം​ഗ​മാ​യി ചേ​രു​ക​യും ര​ണ്ട്​ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ക്ല​ബ്, ഏ​രി​യ, ഡി​വി​ഷ​ൻ ത​ല​ങ്ങ​ളി​ൽ വി​വി​ധ പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ചു. നാ​ല്​ ക്ല​ബു​ക​ളി​ലെ അം​ഗ​വും മ​ല​യാ​ളം ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്‌​സ് ക്ല​ബി‍െൻറ പ​രി​ശീ​ല​ക​യു​മാ​ണ്. ടോ​സ്റ്റ്​​മാ​സ്​​റ്റേ​ഴ്‌​സി​ൽ മി​ക​ച്ച ലീ​ഡ​ർ അ​വാ​ർ​ഡ്, കോം​പ​റ്റ​ന്‍റ്​​ ക​മ്യൂ​ണി​ക്കേ​റ്റ​ർ അ​വാ​ർ​ഡ്, പാ​ത്ത്‌​വേ​സ് മെ​ന്‍റ​ർ​ഷി​പ്പ് എ​ന്നി​വ നേ​ടി​ക്ക​ഴി​ഞ്ഞു. ഡി.​ടി.​എം അ​വാ​ർ​ഡ് നേ​ടു​ന്ന ക്ല​ബി​ലെ ആ​ദ്യ അം​ഗ​വും എ​ൽ ഡി​വി​ഷ‍െൻറ പാ​ത്ത്‌​വേ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ലെ ആ​ദ്യ​ത്തെ മെ​മ്പ​റും സ​ജീ​റ​യാ​ണ്.

ആ​ളു​ക​ൾ​ക്ക് മി​ക​ച്ച ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ പ്ര​ചോ​ദി​പ്പി​ക്കാ​നും പ​രി​ശീ​ലി​പ്പി​ക്കാ​നു​മാ​യി ടോ​സ്റ്റ്​​മാ​സ്റ്റ​ർ​മാ​ർ അ​ല്ലാ​ത്ത​വ​ർ​ക്കാ​യി സ്പീ​ച്ച് ക്രാ​ഫ്റ്റ് പ്രോ​ഗ്രാം ന​ട​ത്തി​യി​രു​ന്നു. ടോ​സ്റ്റ്​​മാ​സ്​​റ്റേ​ഴ്‌​സി​ൽ ഏ​രി​യ, ഡി​വി​ഷ​ൻ, ജി​ല്ല ത​ല​ങ്ങ​ളി​ൽ വി​വി​ധ നേ​തൃ​ത്വ ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്നു. സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തു​ന്ന അ​ഞ്ജു​വാ​ണു ഭ​ർ​ത്താ​വ്. ജു​ബൈ​ലി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് മി​ഷാ​ലും ഐ​ന അ​ഞ്ജു​വും മ​ക്ക​ൾ. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി സ​ജീ​റ ജു​ബൈ​ലി​ലാ​ണ് താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toastmaster award
News Summary - Special Toastmaster Award for Sajira Anju
Next Story