സായുധ സേനാംഗങ്ങൾക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ച് അൽ ഹബ്ത്തൂർ ഗ്രൂപ്പ്
text_fieldsദുബൈ: റിയൽ എസ്റ്റേറ്റ്, വിനോദം, ഹോട്ടൽ തുടങ്ങിയ മേഖലകളിൽ പ്രമുഖരായ അൽ ഹബ്ത്തൂർ ഗ്രൂപ്പ് യു.എ.ഇ. സായുധ സേനാംഗങ്ങൾക്ക് പ്രത്യേക ആനുകൂല്ല്യങ്ങൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഗ്രൂപ്പിന് കീഴിലുള്ള ഹോട്ടലുകൾ റസ്റ്റോറൻറുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സൈനികർക്ക് പ്രത്യേക ഇളവ് ലഭിക്കും. ദുബൈയിലും വിദേശത്തുമുള്ള ഹോട്ടലുകളിൽ 50 ശതമാനം വരെ ഇളവ് അനുവദിക്കും.
വിനോദ കേന്ദ്രങ്ങളിൽ 20 ശതമാനമായിരിക്കും ഇളവ്. ഇത് സംബന്ധിച്ച ധാരണാപത്രം ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൈനിക നേതൃത്വവുമായി ഒപ്പിട്ടു. ഗ്രൂപ്പ് നിർമിക്കുന്ന അപ്പാർട്ട്മെൻറുകൾ വാങ്ങുേമ്പാഴും ആനുകൂല്ല്യങ്ങൾ ലഭിക്കും. അൽ ഹബ്ത്തൂർ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഖലാഫ് അഹമ്മദ് അൽ ഹബ്ത്തൂർ, കേണൽ സലീം മുഹമ്മദ് അൽ മൻസൂരി എന്നിവരാണ് ധാരണാ പത്രത്തിൽ ഒപ്പുെവച്ചത്. യു.എ.ഇയിൽ ഏഴും വിദേശരാജ്യങ്ങളിൽ ഏഴും വീതം ഹോട്ടലുകളാണ് ഗ്രൂപ്പിനുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
