Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒളിമ്പിക്സിനേക്കാൾ വലിയ കായികമേള –മാജിദ് അൽ ഉസൈമി
text_fieldsbookmark_border
അബൂദബി: ഒളിമ്പിക്സിനേക്കാൾ വലിയ കായിമേളയാണ് യു.എ.ഇയിൽ സംഘടിപ്പിക്കപ്പെട്ട സ് പെഷൽ ഒളിമ്പിക്സെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി മേളയുടെ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ജുനൈബിയുടെ ഉപദേഷ്ടാവ് മാജിദ് അൽ ഉസൈമി പറഞ്ഞു. ഗൾഫ് മാധ്യമത്തിന ് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികതയും കായികവും സമ്മേളിക്കുന്ന മേളയാണ് ഇത്. ഇത്ര വലിയ മേള യു.എ.ഇയിൽ സംഘടിപ്പിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്.
190ലധികം രാജ്യങ്ങളിൽനിന്നുള്ള 7500ലധികം കായികതാരങ്ങളും 2500ലധികം പരിശീലകരും ഒഫീഷ്യലുകളും ഇവിടെയെത്തിയിട്ടുണ്ട്. കായികതാരങ്ങളുടെ കുടുംബങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങി 3000ത്തിലധികം അതിഥികളും രാജ്യത്തുണ്ട്. എല്ലാവർക്കും സംതൃ്പ്തവും സന്തോഷകരവുമായ താമസവും സൗകര്യങ്ങളും നൽകാൻ യു.എ.ഇക്ക് സാധിച്ചു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉൾപ്പെടെയുള്ള രാഷ്ട്രനേതാക്കൾ നിശ്ചയദാർഢ്യ ജനങ്ങളെ ശാക്തീകരിക്കുന്നതിൽ വലിയ പിന്തുണയാണ് നൽകുന്നത്്. അതിനാൽ ഭാവിയിൽ പരിമിതികളുള്ള ജനങ്ങൾ യു.എ.ഇയിലുണ്ടാകില്ല. സ്പെഷൽ ഒളിമ്പിക്സിെൻറ പാരമ്പര്യം വളരെ പ്രധാനപ്പെട്ടതാണ്. ഇൗ മേളക്ക് ശേഷവും നിശ്ചയദാർഢ്യക്കാരെ ശാക്തീകരിക്കുന്നതിനുള്ള സുസ്ഥിര പദ്ധതികളും നയങ്ങളും സംരംഭങ്ങളും രാജ്യം തുടരുമെന്നും മാജിദ് അൽ ഉസൈമി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story