സ്പെഷൽ ഒളിമ്പിക്സ് ബാൻഡുകൾ വിൽപനയിൽ
text_fieldsഅബൂദബി: അബൂദബിയിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിെൻറ ഒൗദ്യോഗി ക റിസ്റ്റ് ബാൻഡുകൾ അഡ്നോക് പെട്രോൾ സ്റ്റേഷനുകളിൽ വിൽപനക്ക്. ചുവന്ന നിറമു ള്ള സ്പെഷൽ ഒളിമ്പിക്സ് ബാൻഡിന് പത്ത് ദിർഹമാണ് വില. മാർച്ച് 14 മുതൽ 21 വരെ നടക്കു ന്ന സ്പെഷൽ ഒളിമ്പിക്സിന് പിന്തുണ പ്രഖ്യാപിച്ച് ലോക നേതാക്കളും കായികതാരങ്ങളും ബാൻഡണിഞ്ഞ് സമൂഹ മാധ്യമങ്ങളിൽ ഫോേട്ടാ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, സൗദി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൽമാൻ, പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ, ഫുട്ബാളർ മുഹമ്മദ് സലാഹ് തുടങ്ങി നിരവധി പേരാണ് ലോക കായിക മാമാങ്കത്തിന് പിന്തുണ പ്രഖ്യാപിച്ച് ചുവന്ന ബാൻഡണിഞ്ഞത്.
192 രാജ്യങ്ങളിൽനിന്നുള്ള 7500 കായിക താരങ്ങളാണ് സ്പെഷൽ ഒളിമ്പിക്സിൽ പെങ്കടുക്കുന്നത്. ഗൾഫ് മേഖലയിൽ ആദ്യമാണ് ഇൗ മേള സംഘടിപ്പിക്കുന്നത്. സായിദ് സ്പോർട്സ് സിറ്റി, നാഷനൽ എക്സിബിഷൻ സെൻറർ, യാസ് മറീന സർക്യൂട്ട്, അബൂദബി യാച്ച്^സെയ്ലിങ് ക്ലബ് എന്നിവയടക്കം യു.എ.ഇയിലെ 11 വേദികളിലായാണ് സ്പെഷൽ ഒളിമ്പിക്സ് മത്സരങ്ങൾ അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
