Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ 350 മെ​ഡ​ൽ
cancel
camera_alt?????????? ???. ?????

അ​ബൂ​ദ​ബി: മാ​ർ​ച്ച്​ 14 മു​ത​ൽ 21 വ​രെ യു.​എ.​ഇ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ വേ​ൾ​ഡ്​ ഗെ​യിം​സി​ൽ ഇ​ന്ത്യ 350 മെ​ഡ​ൽ വ​രെ നേ​ടു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ൻ സം​ഘ​ത്തെ ന​യി​ക്കു​ ന്ന സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ ഭാ​ര​ത്​ നാ​ഷ​ന​ൽ സ്​​പോ​ർ​ട്​​സ്​ ഡ​യ​റ​ക്​​ട​ർ വി​ക്​​ട​ർ ആ​ർ. വാ​സ്. ഇ​ ന്ത്യ​ൻ ടീ​മി​െ​ൻ​റ പ​രി​ശീ​ല​ന​വും ഒ​രു​ക്ക​വും വി​ല​യി​രു​ത്തി​യാ​ണ്​ ഇൗ ​പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന​ത െ​ന്നും ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്​ അ​നു​വ​ദി​ച്ച പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ 284 കാ​യി​ക​താ​ര​ങ്ങ​ളും 71 പ​രി​ശീ​ല​ക​രു​മാ​ണ്​​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ എ​ത്തി​യി​ട്ടു​ള്ള​ത്. ഒ​ഫീ​ഷ്യ​ലു​ക​ള​ട​ക്കം ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ 370 പേ​രു​ണ്ടെ​ന്നും വി​ക്​​ട​ർ ആ​ർ. വാ​സ്​ വ്യ​ക്​​ത​മാ​ക്കി.

അ​ഭി​മു​ഖ​ത്തി​ലെ പ്ര​സ​ക്​​ത ഭാ​ഗ​ങ്ങ​ൾ:
സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ൽ ഇ​തു​വ​രെ എ​ന്തൊ​ക്കെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ൾ.
-1987 മു​ത​ൽ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക​സ്​ വേ​ൾ​ഡ്​ ഗെ​യിം​സി​ൽ സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ 1135 ​മെ​ഡ​ലു​ക​ൾ ക​ര​സ്​​ഥ​മാ​ക്കി​യി​ട്ടു​ണ്ട്. 2015ൽ ​യു.​എ​സ്.​എ​യി​ൽ ന​ട​ന്ന സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ൽ 61 സ്വ​ർ​ണ​വും 65 വെ​ള്ളി​യും 121 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ ടീ​മി​െ​ൻ​റ മൊ​ത്തം മെ​ഡ​ൽ 247 ആ​ണ്.

എ​ങ്ങ​നെ​യാ​ണ്​ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ലേ​ക്ക്​ കാ​യി​ക​താ​ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്.
^ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അം​ഗീ​ക​രി​ച്ച ദേ​ശീ​യ സ്​​പോ​ർ​ട്സ്​​ ഫെ​ഡ​റേ​ഷ​നാ​ണ്​ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ ഭാ​ര​ത്​. കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ^​കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ സ​ഹ​ക​ര​​ണ​ത്തോ​ടെ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ബൗ​ദ്ധി​ക പ​രി​മി​തി​ക​ളു​ള്ള വ്യ​ക്​​തി​ക​ൾ​ക്ക്​ വേ​ണ്ടി സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ ഭാ​ര​ത്​ കാ​യി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രു​ന്നു. സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​െ​ൻ​റ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ്​ കാ​യി​ക​താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ദേ​ശീ​യ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ച്​ ഒാ​േ​രാ ഇ​ന​ത്തി​ലും സാ​ധ്യ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തു​ക​യാ​ണ്​ ആ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ ന​ട​ത്തും. ഇൗ ​ക്യാ​മ്പു​ക​ളി​ലെ മി​ക​വ്​ വി​ല​യി​രു​ത്തി​യാ​ണ്​​ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ ബൗ​ദ്ധി​ക പ​രി​മി​തി നേ​രി​ടു​ന്ന ഭൂ​രി​പ​ക്ഷം പേ​ർ​ക്കും ദേ​ശീ​യ കാ​യി​ക​മേ​ള​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്നു​ണ്ടോ?
- സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ ഭാ​ര​തി​ൽ 14 ല​ക്ഷ​ത്തി​ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ ഇ​തൊ​രു വ​ലി​യ സം​ഖ്യ​യാ​ണ്. ഒാ​രോ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ലും ഒാ​രോ ഇ​ന​ത്തി​ലും പു​തി​യ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കാ​നാ​ണ്​ ഞ​ങ്ങ​ൾ പ്ര​യ​ത്​​നി​ക്കു​ന്ന​ത്. കാ​ര​ണം സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ലെ പ​​ങ്കാ​ളി​ത്തം അ​വ​രെ സം​ബ​ന്ധി​ച്ച്​ ജീ​വി​തം ഗു​ണ​പ​ര​മാ​യി മാ​റ്റി​മ​റി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ്.

ബൗ​ദ്ധി​ക പ​രി​മി​തി നേ​ടു​ന്ന​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​ന്​ ഇ​ന്ത്യ​യി​ൽ മി​ക​ച്ച പ്രോ​ത്സാ​ഹ​നം ല​ഭി​ക്കു​ന്നു​ണ്ടോ.
-ബൗ​ദ്ധി​ക പ​രി​മി​തി​യു​ള്ള​വ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പി​ന്തു​ണ മി​ക​ച്ച മാ​​തൃ​ക​യാ​ണ്. അ​തേ​സ​മ​യം, പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച അ​വ​ബോ​ധം ഇ​നി​യും ഉ​യ​ർ​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ളി​ലും ഇ​ന്ത്യ​യെ ബൗ​ദ്ധി​ക പ​രി​മി​തി​യു​ള്ള​വ​ർ​ക്ക്​ യ​ഥാ​ർ​ഥ സൗ​ഹൃ​ദ രാ​ജ്യ​മാ​ക്കു​ന്ന​തി​ലും മാ​ധ്യ​മ​ങ്ങ​ൾ, കോ​ർ​പ​റേ​റ്റു​ക​ൾ, പൊ​ത​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ സം​ഭാ​വ​ന​ക​ൾ പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. ബോ​ധ​വ​ത്​​ക​ര​ണം വ്യാ​പ​ക​മാ​ക്കി​യാ​ൽ ജ​ന​ങ്ങ​ളു​ടെ സ്വീ​കാ​ര്യ​ത​യി​ലും മ​നോ​ഭാ​വ​ത്തി​ലും മാ​റ്റം വ​രും. ഇ​ത്ത​ര​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള വ​ലി​യ അ​വ​സ​രം സൃ​ഷ്​​ടി​ക്കു​ക​യാ​ണ്​ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്.

- യു.​എ.​ഇ​യി​ൽ ടീ​മി​ന്​ ല​ഭി​ച്ച സ്വീ​ക​ര​ണ​​ത്തെ കു​റി​ച്ച്​ എ​ന്താ​ണ്​ അ​ഭി​പ്രാ​യം
ആ​തി​ഥേ​യ​ത്വ​ത്തി​െ​ൻ​റ ഉ​യ​ർ​ന്ന ത​ലം പ്ര​കാ​ശി​പ്പി​ച്ച സ്വീ​ക​ര​ണ​മാ​ണ്​ യു.​എ.​ഇ ഒ​രു​ക്കി​യ​ത്. ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​സ്​ ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഇ​തി​ൽ പ്ര​ത്യേ​കം എ​ടു​ത്തു പ​റ​യ​ണം. എ​ല്ലാ ടീ​മം​ഗ​ങ്ങ​ളും വ​ള​രെ ഹൃ​ദ്യ​മാ​യാ​ണ്​ സ്വീ​ക​രി​ക്ക​പ്പെ​ട്ട​ത്. അ​തി​നാ​ൽ എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ്​ യു.​എ.​ഇ സ​മ്മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsspecial olimpics indian pratheeksha 350 medal
News Summary - special olimpics indian pratheeksha 350 medal-uae-uae news
Next Story