സ്പെഷല്‍ നമ്പര്‍ പ്ലേറ്റുകൾ; പുതിയ ഉടമസ്ഥാവകാശ കാര്‍ഡിന് അപേക്ഷിക്കാം
text_fieldsഅബൂദബി: കാറുകള്‍ക്കും മോട്ടോർ ബൈക്കുകള്‍ക്കും സ്പെഷല്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള വാഹന ഉടമകള്‍ക്ക് ഈ നമ്പരുകള്‍ക്കായി പുതിയ ഉമടസ്ഥാവകാശ കാര്‍ഡിന് അപേക്ഷിക്കാം. ലളിതമായ ഉപയോഗത്തിനായി നൂതന സാങ്കേതികവിദ്യകളോടു കൂടിയ ആധുനിക കാര്‍ഡിനെക്കുറിച്ച് എഡി മൊബിലിറ്റി കഴിഞ്ഞദിവസമാണ് പ്രഖ്യാപനം നടത്തിയത്.
കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ മുഖേന വാഹനയുടമകള്‍ക്ക് കാര്‍ഡിന് അപേക്ഷിക്കാം. സംശയ ദൂരീകരണത്തിന് 800850 എന്ന നമ്പരില്‍ വിളിക്കുകയും ചെയ്യാം. വാഹന നമ്പര്‍ പ്ലേറ്റുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള നടപടികള്‍ ലളിതമാക്കി സെപ്റ്റംബറില്‍ എഡി മൊബിലിറ്റി ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

