Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൈ​ക്കി​ളു​ക​ൾ​ക്കും...

സൈ​ക്കി​ളു​ക​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കു​മാ​യി റാ​സ​ൽ​ഖോ​റി​ൽ പ്ര​ത്യേ​ക പാ​ലം

text_fields
bookmark_border
സൈ​ക്കി​ളു​ക​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കു​മാ​യി   റാ​സ​ൽ​ഖോ​റി​ൽ പ്ര​ത്യേ​ക പാ​ലം
cancel
camera_alt

റാ​സ​ൽ​ഖോ​റി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും സൈ​ക്ലി​സ്​​റ്റു​ക​ൾ​ക്കു​മാ​യി നി​ർ​മി​ച്ച പാ​ലം

ദു​ബൈ: സൈ​ക്കി​ൾ യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും മാ​ത്ര​മാ​യി ദു​ബൈ റാ​സ​ൽ​ഖോ​ർ റോ​ഡി​ൽ പാ​ലം പൂ​ർ​ത്തി​യാ​യി. 475 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന്​ അ​ഞ്ച​ു​മീ​റ്റ​ർ വീ​തി​യു​ണ്ട്. മൂ​ന്നു​മീ​റ്റ​ർ സൈ​ക്കി​ളി​നും ര​ണ്ടു​മീ​റ്റ​ർ കാ​ൽ​ന​ട​ക്കാ​ർ​ക്കു​മാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്നു. ഇ​വ വേ​ർ​തി​രി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി​യെ​യും അ​ൽ വ​ർ​ഖ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യാ​ണി​െ​ത​ന്ന്​ ദു​ബൈ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന ഈ ​വ​ഴി​യി​ൽ മ​റു​ക​ര ക​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന സൈ​ക്ലി​സ്​​റ്റു​ക​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഏ​റെ ഉ​പ​കാ​ര​​പ്ര​ദ​മാ​ണ്​ പു​തി​യ പാ​ലം. അ​ൽ വ​ർ​ഖ, ഖ​വാ​നീ​ജ്, മു​ഷ്​​രി​ഫ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സൈ​ക്കി​ളു​ക​ൾ​ക്ക്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ലേ​ക്കും ഡ്രാ​ഗ​ൺ മാ​ർ​ട്ടി​ലേ​ക്കും എ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണി​ത്. നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന ഡ്രാ​ഗ​ൺ മാ​ർ​ട്ടി​ന്​ സ​മീ​പ​മാ​ണ്​ പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ്​​റ്റീ​ലും കോ​ൺ​ക്രീ​റ്റും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പാ​ലം നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യി വ​ന്ന​ത്​ 370 ട​ൺ സ്​​റ്റീ​ലാ​ണ്. പാ​ല​ത്തി​െൻറ 475 മീ​റ്റ​റി​ൽ 110 മീ​റ്റ​ർ സ്​​റ്റീ​ലാ​ണ്. മൂ​ന്ന്​ കോ​ൺ​ക്രീ​റ്റ്​ പി​ല്ല​റും ഉ​ൾ​പ്പെ​ടു​ന്നു. ഇ​രു​വ​ശ​ങ്ങ​ളി​ലും മെ​റ്റ​ൽ ​ൈക​വ​രി​ക​ളു​ണ്ട്.

വ​ർ​ഖ, മു​ഷ്​​രി​ഫ്, ഖ​വാ​നീ​ജ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ർ.​ടി.​എ സൈ​ക്കി​ൾ ട്രാ​ക്കു​ക​ൾ നി​ർ​മി​ച്ചി​രു​ന്നു. 14 വ​ർ​ഷ​ത്തി​നി​ടെ ദു​ബൈ​യി​ൽ നൂ​റു​ക​ണ​ക്കി​ന്​ ന​ട​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​താ​യി ആ​ർ.​ടി.​എ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ മ​ത്താ​ർ അ​ൽ​താ​യ​ർ പ​റ​ഞ്ഞു. 2006ൽ 13 ​ന​ട​പ്പാ​ല​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത്​ ഇ​പ്പോ​ൾ 129 ആ​യി. അ​ടു​ത്ത അ​ഞ്ച​ു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 31 പാ​ല​ങ്ങ​ൾ​കൂ​ടി കാ​ൽ​ന​ട​ക്കാ​ർ​ക്കാ​യി നി​ർ​മി​ക്കും. കാ​ൽ​ന​ട​ക്കാ​രു​ടെ അ​പ​ക​ട​മ​ര​ണ നി​ര​ക്ക്​ 2007ൽ​നി​ന്ന്​ 81 ശ​ത​മാ​നം കു​റ​ഞ്ഞു. നി​ല​വി​ൽ 425 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ പാ​ത​യാ​ണ്​ ദു​ബൈ​യി​ലു​ള്ള​ത്. 2025ൽ ​ഇ​ത്​ 668 കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തും. ചി​ല ട്രാ​ക്കു​ക​ളി​ൽ സൈ​ക്കി​ളു​ക​ളു​ടെ വേ​ഗം 20, 30 കി​ലോ​മീ​റ്റ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special bridgebicycles and pedestrians
Next Story